ടൗ​ണ്‍ ഹാ​ളി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെന്ന്
Monday, August 12, 2019 11:54 PM IST
കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭ മു​ൻ​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​നാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള സ്ഥ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു. കോ​ത​മം​ഗ​ലം ബേ​സി​ൽ ജം​ഗ്ഷ​നു സ​മീ​പ​ത്തു കു​രൂ​ർ തോ​ടി​ന്‍റെ ക​ര​യി​ലാ​ണ് ഹാ​ളി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
മ​ഴ ശ​ക്തി​യാ​കു​ന്ന​തോ​ടെ കു​രൂ​ർ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് പ​തി​വാ​ണ്. വ​ർ​ഷം​തോ​റും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ഹാ​ൾ നി​ർ​മി​ക്കു​ന്ന​ത് ഭാ​വി​യി​ൽ വ​ൻ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് തോ​ട് ക​ര​ക​വി​യു​ന്ന​തു​മൂ​ലം നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തു​കൂ​ടി ജ​ലം ഒ​ഴു​കു​ന്ന​ത് പ​തി​വാ​ണ്.
ഹാ​ൾ നി​ർ​മാ​ണം മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്നാ​ണ് നി​ല​വി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കു​രൂ​ർ തോ​ടി​ന്‍റെ ഗ​തി​മാ​റ്റി നി​ർ​ദി​ഷ്ടി​ത സ്ഥ​ല​ത്തു​ത​ന്നെ നി​ർ​മാ​ണം ന​ട​ത്താ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ലാ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്നു ഒ​ഴു​കു​ന്ന തോ​ടി​നെ ടൗ​ണ്‍ ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തു കൂ​ടി ഒ​ഴു​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.
റോ​ഡി​നോ​ട് ചേ​ർ​ന്ന ഭാ​ഗം മ​ണ്ണി​ട്ട് നി​ക​ത്തി ടൗ​ണ്‍ ഹാ​ളി​ലേ​ക്കും ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലേ​ക്കും റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മൊ​രു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ തോ​ടി​ന്‍റെ ഗ​തി​മാ​റ്റു​ന്ന​തി​നെ എ​ൽ​ഡി​എ​ഫ് എ​തി​ർ​ത്ത​തോ​ടെ പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.