ഉ​രു​ൾ​പൊ​ട്ട​ലി​ൽ പൈ​നാ​പ്പി​ൾ തോ​ട്ടം ഒ​ലി​ച്ചു​പോ​യി
Monday, August 12, 2019 11:56 PM IST
വാ​ഴ​ക്കു​ളം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വാ​ഴ​ക്കു​ളം സ്വ​ദേ​ശി​ക​ളു​ടെ പൈ​നാ​പ്പി​ൾ തോ​ട്ടം ഒ​ലി​ച്ചു​പോ​യി.
തീ​ക്കോ​യി മം​ഗ​ള​ഗി​രി​യി​ൽ​നി​ന്ന് മാ​ർ​മ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ഴി​യു​ടെ ഓ​ര​ത്തു​ള്ള പൈ​നാ​പ്പി​ൾ തോ​ട്ട​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഒ​രേ​ക്ക​റോ​ളം പ്ര​ദേ​ശ​ത്തെ പൈ​നാ​പ്പി​ൾ ചെ​ടി​ക​ളും റ​ബ​റും മ​ണ്ണും ഒ​ലി​ച്ചു​പോ​യി​ട്ടു​ണ്ട്.
വാ​ഴ​ക്കു​ളം ന​ന്പ്യാ​പ​റ​ന്പി​ൽ ജോ​യി വ​ർ​ഗീ​സ്, ബേ​ബി ജോ​ണ്‍ പേ​ടി​ക്കാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി ചെ​യ്യു​ന്ന ഒ​രേ​ക്ക​ർ പ്ര​ദേ​ശ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​തി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ 20 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ഇ​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.