വൈ​പ്പി​നി​ൽ എല്ലാവരും വീട്ടിലേക്ക്
Monday, August 12, 2019 11:56 PM IST
വൈ​പ്പി​ൻ: വൈ​പ്പി​നി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൂ​ന്നു ക്യാ​ന്പു​ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പി​രി​ച്ചു​വി​ട്ടു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന 49 കു​ടും​ബ​ങ്ങ​ളും വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​യി. മ​ഴ കു​റ​യു​ക​യും വീ​ടു​ക​ളി​ൽ ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്ത​തി​നെത്തു
ട​ർ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
നാ​യ​ര​ന്പ​ലം ദേ​വി വി​ലാ​സം യു​പി സ്കൂ​ൾ, ഞാ​റ​യ്ക്ക​ൽ മേ​രി മാ​താ കോ​ള​ജ്, എ​ട​വ​ന​ക്കാ​ട് ഗ​വ. യു​പി സ്കൂ​ൾ എ​ന്നീ ക്യാ​ന്പു​ക​ളാ​ണ് ഇ​ന്ന​ലെ പി​രി​ച്ചു വി​ട്ട​ത്. പു​രു​ഷ​ൻ​മാ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 282 പേ​രാ​ണ് ക്യാ​ന്പി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വീ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.
എ​ട​വ​ന​ക്കാ​ട് ഗ​വ. സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​നും ശു​ചീ​ക​ര​ണ​ത്തി​നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം സ്കൂ​ളി​ലെ കു​ട്ടി​പ്പോ​ലീ​സു​കാ​രും ഉ​ണ്ടാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഇ.​എ. ജോ​സി​നാ​യി​രു​ന്നു വൈ​പ്പി​നി​ലെ അ​ഞ്ചു ക്യാ​ന്പു​ക​ളു​ടേ​യും ചു​മ​ത​ല. പ​രാ​തി​ക്കി​ട​ന​ൽ​കാ​തെ ക്യാ​ന്പി​നെ ന​യി​ച്ച ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രോ​ട് ന​ന്ദി​പൂ​ർ​വ്വം യാ​ത്ര​പ​റ​ഞ്ഞാ​ണ് ദു​രി​ത ബാ​ധി​ത​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.