വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ വി​ദ​ഗ്ധ സം​ഘം സ​ന്ദ​ർ​ശി​ച്ചു
Wednesday, August 14, 2019 12:06 AM IST
അ​ങ്ക​മാ​ലി: വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യി​ലെ എ​യ​ർ​പോ​ർ​ട്ട് വാ​ർ​ഡും പ​രി​സ​ര​വും വി​ദ​ഗ്ധ സം​ഘം സ​ന്ദ​ർ​ശി​ച്ചു. നാ​യ​ത്തോ​ട് മേ​ഖ​ല​യി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ലേ​യും പെ​യ്ത്തു വെ​ള്ളം ഒ​ഴു​കി എ​ത്തു​ന്ന​ത് എ​യ​ർ​പോ​ർ​ട്ട് വാ​ർ​ഡി​ലേ​ക്കാ​ണ്.

അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്തെ നി​ര​വ​ധി വീ​ട്ടു​കാ​ർ​ക്കു മ​ഴ കു​റ​ഞ്ഞി​ട്ടും വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​റ്റൂ​ർ-​ക​രി​യാ​ട് റോ​ഡ് വീ​തി കൂ​ട്ടി​യ​പ്പോ​ൾ അ​രി​കി​ലു​ണ്ടാ​യി​രു​ന്ന തോ​ടു​ക​ളു​ടെ വീ​തി​കു​റ​ഞ്ഞ​തും റോ​ഡി​ന് ഒ​ര​ടി​യോ​ളം ഉ​യ​രം കൂ​ടി​യ​തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാം എ​ന്ന് സം​ഘം നി​രീ​ക്ഷി​ച്ചു.

നേ​ര​ത്തെ ര​ണ്ട് മീ​റ്റ​റോ​ളം വീ​തി ഉ​ണ്ടാ​യി​രു​ന്ന തോ​ടു​ക​ൾ​ക്ക് ഇ​പ്പോ​ൾ ഒ​ന്നു മു​ത​ൽ ര​ണ്ട​ര അ​ടി വ​രെ വീ​തി​കു​റ​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള തോ​ടു​ക​ൾ​ക്ക് ആ​ഴ​വും വീ​തി​യും കൂ​ട്ടി​യാ​ൽ മാ​ത്ര​മാ​ണ് വെ​ള്ള​ക്കെ​ട്ട് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​നാ​കു.

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന് പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം എ​യ​ർ​പോ​ർ​ട്ട് ദി​ശ​യി​ലേ​ക്കും കി​ഴ​ക്ക് ഭാ​ഗ​ത്ത് എ​ത്തി​ചേ​രു​ന്ന ഒ​ഴു​ക്ക് വെ​ള്ളം തു​റ​ങ്ങ​ര തോ​ട്ടി​ലേ​ക്കും ഒ​ഴു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സാ​ധ്യ​ത​ക​ൾ സം​ഘം പ​ഠി​ക്കും.

നാ​യ​ത്തോ​ട് അ​ങ്ക​ണ​വാ​ടി പ​രി​സ​രം മു​ത​ൽ ചെ​ത്തി​ക്കോ​ട് തു​റ​ങ്ങ​ര​ത്തോ​ട് വ​രെ എ​ല്ലാ തോ​ടു​ക​ളും കാ​ന​ക​ളും ക​ലു​ങ്കു​ക​ളും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​എ.​ഗ്രേ​സി, വൈ​സ് ചെ​യ​ർ​മാ​ൻ എം.​എ​സ്.​ഗി​രീ​ഷ് കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി​നീ​ത ദി​ലീ​പ്, പു​ഷ്പ മോ​ഹ​ൻ, കെ.​കെ.​സ​ലി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​വൈ. ഏ​ലി​യാ​സ്, രേ​ഖ ശ്രീ​ജേ​ഷ്, ബി​നു ബി.​അ​യ്യ​ന്പി​ള്ളി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബീ​ന എ​സ്.​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ലി​സ് മേ​രി പോ​ൾ, ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പി.​എ​സ്. ബി​ജി , പ്ര​ദേ​ശ​ത്തെ എ​ൻ​ജി​നീ​യ​റിം​ഗ് മേ​ഖ​ല​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള പി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​ഥീ​ഷ് കു​മാ​ർ കെ. ​മാ​ണി​ക്യ മം​ഗ​ലം, അ​ജി പെ​രു​ന്ത​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.