പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ആ​ലു​വ റെ​യി​ൽ​വേ​യും മീ​ഡി​യ ക്ല​ബും
Wednesday, August 14, 2019 12:06 AM IST
ആ​ലു​വ: ഉ​ത്ത​ര കേ​ര​ള​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ തു​റ​ന്നു. ആ​ലു​വ മീ​ഡി​യ ക്ല​ബ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘കോ​റ’, ആ​ലു​വ ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ള​ക്ഷ​ൻ സെ​ന്‍റ​ർ തു​റ​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പാ​ഴ്‌​സ​ൽ ഓ​ഫീ​സി​ലാ​ണ് ക​ള​ക്ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച സാ​ധ​ന​ങ്ങ​ൾ നാ​ളെ ട്രെ​യി​ൻ മാ​ർ​ഗം നി​ല​ന്പൂ​രി​ലെ​ത്തി​ക്കും.

ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി

അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യി​ലെ എ​യ​ർ​പോ​ർ​ട്ട് വാ​ർ​ഡി​ൽ പെ​യ്ത്ത് വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ ജ​ന​കീ​യ പ​ങ്കാ​ളി​ത്വ​ത്തോ​ടെ നീ​ക്കം ചെ​യ്തു തു​ട​ങ്ങി. സി​ഐ​ടി​യു ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ന​ഗ​ര​സ​ഭ ക​ണ്ടി​ജ​ൻ​സി ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് മാ​ലി​ന്യം നീ​ക്കി ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്. കൗ​ണ്‍​സി​ല​ർ ടി.​വൈ. ഏ​ലി​യാ​സ്, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​പി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.