പൊ​ങ്ങ​ൻ​ചു​വ​ട് ആ​ദി​വാ​സി കോ​ള​നി ഒ​റ്റ​പ്പെ​ടു​ന്നു
Wednesday, August 14, 2019 12:06 AM IST
പെ​രു​ന്പാ​വൂ​ർ: വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​ങ്ങ​ൻ​ചു​വ​ട് ആ​ദി​വാ​സി കോ​ള​നി ഒ​റ്റ​പ്പെ​ടു​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ല​യി​ടി​ച്ചി​ലോ​ടെ വ​ഴി​ക​ളെ​ല്ലാം അ​ട​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ക ഗി​രി​വ​ർ​ഗ കോ​ള​നി​യാ​യ പൊ​ങ്ങ​ൻ​ചു​വ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളും ആ​ധി​യി​ലാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ന് പോ​ലും ഇ​ട​മി​ല്ലാ​ത്ത ഇ​വി​ടെ​നി​ന്നു പു​റ​ത്തേ​ക്ക് പോ​കാ​നു​ള്ള വ​ഴി​ക​ൾ മ​ല​യി​ടി​ഞ്ഞ് അ​ട​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ ജീ​വി​തം ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​ള​നി​യി​ൽ​നി​ന്നു വൈ​ശാ​ലി ഗു​ഹ വ​രെ​യു​ള​ള ഭാ​ഗം വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​തി​നാ​ൽ ഇ​തു​വ​ഴി അ​ങ്ങോ​ട്ടേ​ക്കും തി​രി​ച്ചും പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​ധി​കാ​രി​ക​ൾ​ക്കും കോ​ള​നി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ണ്ടൊ​ന്നും ഇ​ത്ത​ര​ത്തി​ൽ മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല.
പൊ​ങ്ങ​ൻ​ചു​വ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ദു​രി​ത​ങ്ങ​ളി​ൽ​നി​ന്ന് ഓ​ടി​യ​ക​ലാ​നു​ള്ള അ​വ​സ​ര​വും ഇ​വ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ല​യി​ടി​യു​ന്ന​തോ​ടെ ആ​ർ​ക്കും ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. നാ​ട്ടി​ലാ​ണെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ണ്ട്. ഇ​വ​ർ എ​ങ്ങോ​ട്ടേ​ക്ക് പോ​കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യു​ന്നി​ല്ല.