ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ടൗ​ണ്‍ യു​പി സ്കൂ​ൾ ക്ലീ​ൻ
Wednesday, August 14, 2019 12:09 AM IST
മൂ​വാ​റ്റു​പു​ഴ: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു വെ​ള്ളം ക​യ​റി​യ മൂ​വാ​റ്റു​പു​ഴ ഗ​വ. ടൗ​ണ്‍ യു​പി സ്കൂ​ൾ ശു​ചീ​ക​ര​ണ​ത്തി​നാ​യി എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കൊ​പ്പം ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും കൈ​കോ​ർ​ത്ത​പ്പോ​ൾ ടൗ​ണ്‍ യു​പി സ്കൂ​ൾ ക്ലീ​നാ​യി. സ്കൂ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ലും പാ​ച​ക​പ്പു​ര​യി​ലും മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യ​നി​ല​യി​ലാ​യി​രു​ന്നു.
മൂ​വാ​റ്റു​പു​ഴ​യി​ലെ പ്ര​ധാ​ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലൊ​ന്നാ​ണു ടൗ​ണ്‍ യു​പി സ്കൂ​ൾ. ഇ​വി​ടെ വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക്യാ​ന്പി​ലു​ള്ള​വ​രെ​യെ​ല്ലാം വാ​ഴ​പ്പി​ള്ളി ജെ​ബി സ്കൂ​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ആ​ർ​സി മ​ന്ദി​ര​ത്തി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. ശു​ചീ​ക​രി​ക്കാ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്കൂ​ൾ അ​ധ്യാ​പ​ക​രും സ്കൂ​ൾ പി​ടി​എ ഭാ​ര​വാ​ഹി​ക​ളും കൂ​ടി. അ​തോ​ടെ സ്കൂ​ൾ ശു​ചീ​ക​ര​ണം ആ​ഘോ​ഷ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. അ​രു​ണ്‍, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എം. ഹാ​രി​സ്, ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി, കെ.​ബി. നി​സാ​ർ, ജി. ​രാ​കേ​ശ്, സി.​എ​ൻ. ഷാ​ന​വാ​സ്, പി.​എ. ഷി​ഹാ​ബ്, ഗോ​വി​ന്ദ് ശ​ശി, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ബി. ഷാ​ജി​മോ​ൻ, ഷി​ബു പി. ​ജോ​സ​ഫ്, ടി.​പി. ഷാ​ജി, പി.​എ​സ് പ്ര​ണ​വ്, ന​ന്ദു മ​നോ​ജ്, ബി​പി​ഒ എ​ൻ.​ജി. ര​മാ​ദേ​വി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക റം​ല​ത്ത് ബീ​ഗം, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം ഹ​സ​ൻ റാ​വു​ത്ത​ർ, അ​ധ്യാ​പ​ക​രാ​യ ജോ​മി ജോ​ർ​ജ്, സൂ​സ​ണ്‍ കോ​ര​ത്ത്, റാ​ണി എ​സ്, സു​ബൈ​ദ എം.​എ​ച്ച്, സു​മ ജേ​ക്ക​ബ്, ജി​ഷ മെ​റി​ൻ ജോ​സ്, കെ.​വി. ബി​ജു, കെ.​എം. നൗ​ഫ​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത ബി​ജു, നെ​ൽ​സ​ണ്‍ പ​ന​യ്ക്ക​ൽ, റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ, ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ഇ​ഒ ആ​ർ. വി​ജ​യ​യും സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു. അ​സീ​സ് കു​ന്ന​പ്പി​ള്ളി, ഷെ​യ്ഖ് മു​ഹ് യു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ കൈ​യു​റ, വി​വി​ധ​യി​നം മാ​സ്കു​ക​ൾ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ച്ചു ന​ൽ​കി.