ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രേ ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ
Wednesday, August 14, 2019 12:09 AM IST
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചെ​യ​ർ​മാ​നെ​തി​രേ രം​ഗ​ത്ത്. ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ റോ​യി ഏ​ബ്ര​ഹാ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന എ​ൽ​ഡി​എ​ഫും പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫും ശ​ക്ത​മാ​യ വി​യോ​ജി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രെ കൗ​ണ്‍​സി​ൽ അ​റി​യാ​തെ നി​യ​മി​ച്ച​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. കൗ​ണ്‍​സി​ൽ ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ച​തോ​ടെ അ​ജ​ണ്ട പൂ​ർ​ത്തീ​ക​രി​ക്കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു.