സഹായഹസ്തവുമായി റോട്ടറി ക്ലബ്; ഇ​ല​ഞ്ഞി ഗ​വ. എ​ൽ​പി സ്കൂ​ൾ ശി​ശു​സൗ​ഹൃ​ദം
Wednesday, August 14, 2019 12:09 AM IST
കൂ​ത്താ​ട്ടു​കു​ളം: ആ​ധു​നി​ക ഫ​ർ​ണീ​ച്ച​റു​ക​ളും സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി ഇ​ല​ഞ്ഞി ഗ​വ. എ​ൽ​പി സ്കൂ​ളി​നെ ശി​ശു സൗ​ഹൃ​ദ​മാ​ക്കി മാ​റ്റി കൂ​ത്താ​ട്ടു​കു​ളം റോ​ട്ട​റി ക്ല​ബ്.
കു​ട്ടി​ക​ളു​ടെ ഉ​യ​ര​ത്തി​ന​നു​സ​രി​ച്ച് എ​ഴു​താ​നും ഗ്രൂ​പ്പ് ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ക​ഴി​യു​ന്ന ഫ​ർ​ണീ​ച്ച​റു​ക​ളും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ക്ല​ബ് ഒ​രു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി​സ് മാ​ന്പി​ള്ളി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ.​ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം റി​യ സു​രേ​ഷ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​മേ​ഴ്സി, റോ​ട്ട​റി ഡി​സ്ട്രി​ക്ട് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ എം.​പി. ജോ​സ്, റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി ബാ​ബു പീ​റ്റ​ർ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.