ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; മൂ​ന്നു​പേ​ർ‌​ക്കു പ​രി​ക്ക്
Wednesday, August 14, 2019 12:09 AM IST
ചെ​റാ​യി: ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ സൗ​ത്ത് പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ 22കാ​ര​ൻ കാ​ട്ടി​ക്കൂ​ട്ടി​യ പ​രാ​ക്ര​മ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് ബ്ലേ​ഡ് കൊ​ണ്ട് മു​റി​വേ​റ്റു. സെക്യൂരിറ്റി ജീവനക്കാരനും പോ​ലീ​സി​നും ഇ​ടി​കി​ട്ടി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലും കു​ഴു​പ്പി​ള്ളി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​വ​ള​പ്പി​ലും വ​ച്ചാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.
ക​ഞ്ചാ​വി​ന്‍റെ ല​ഹ​രി​യി​ൽ ബീ​ച്ചി​ൽ വ​ച്ച് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പേ​ഴ്സ് ത​ട്ടി​പ്പ​റി​ച്ച​ത് ചോ​ദ്യം ചെ​യ്ത​യാ​ളെ യു​വാ​വ് ബ്ലേ​ഡ് കൊ​ണ്ടു വ​ര​ഞ്ഞു. പ​രി​സ​ര​ത്തെ ഒ​രു ക​ട​ക്കാ​ര​നെ​യും മു​റി​വേ​ൽ​പ്പി​ച്ചു. പി​ന്നീ​ട് ഇ​യാ​ൾ സ്വ​ന്തം ദേ​ഹ​ത്ത് ബ്ലേ​ഡ് കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ചു.
ക​ഞ്ചാ​വ് ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വി​നെ​യും മു​റി​വേ​റ്റ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നെ​യും ചി​ല​ർ കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​തി​നി​ടെ വി​വ​ര​മ​റി​ഞ്ഞ് മു​ന​ന്പം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​ഷ്വാ​ലി​റ്റി​യി​ൽ നി​ന്ന് ര​ണ്ട് ക​ത്രി​ക കൈ​ക്ക​ലാ​ക്കി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി​യു​ടെ മു​ഖ​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.
യു​വാ​വി​നെ പി​ടി​കൂ​ടാ​ൻ‌ ചെ​ന്ന പോ​ലീ​സു​കാ​ര​നും ക​ണ​ക്കി​നു കി​ട്ടി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച് യു​വാ​വി​നെ പി​ടി​കൂ​ടി കൈ​കാ​ൽ ബ​ന്ധി​ച്ച് രാ​ത്രി​യോ​ടെ തൃ​ശൂ​രി​ലെ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.