ശുചീകരണം തുടങ്ങി; മു​ന്ന​റി​യി​പ്പു​ക​ൾ തു​ട​രു​ന്നു
Wednesday, August 14, 2019 12:11 AM IST
കൊ​ച്ചി: പ്ര​ള​യ​ദു​രി​ത​ത്തി​ൽ​നി​ന്നു ക​ര​ക​യ​റും മു​ന്പേ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം വീ​ണ്ടും ശ​ക്തി​യാ​ർ​ജി​ച്ച​തു ജി​ല്ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്ക് ഉ​ച്ച​യാ​യ​പ്പോ​ഴേ​ക്കും ശ​മ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ റെ​ഡ് അ​ല​ർ​ട്ടാ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും അ​വ​ധി ന​ൽ​കി. അ​ടു​ത്ത മൂ​ന്നു ദി​വ​സം ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും ക​ർ​ശ​ന​നി​ർ​ദേ​ശ​മു​ണ്ട്.
മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു വെ​ള്ള​ക്കെ​ട്ട് നീ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലെ കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. ക​ള​ക്ട​റേ​റ്റ​ൽ ആ​രം​ഭി​ച്ച സം​ഭ​ര​ണ​കേ​ന്ദ്രം ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ജി​ല്ല​യി​ലെ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്കും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങു​ന്ന കി​റ്റു​ക​ൾ ഇ​വി​ടെ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി വി​ത​ര​ണം​ചെ​യ്തു വ​രി​ക​യാ​ണ്.
ഇ​ന്ന​ലെ ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ആ​ലു​വ-42 മി​ല്ലീ മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. നേ​വി വി​മാ​ന​ത്താ​വ​ളം-36.2, എ​റ​ണാ​കു​ളം സൗ​ത്ത്-13.8, നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം-29.7, പി​റ​വം-7.2, പെ​രു​ന്പാ​വൂ​ർ-22.0 എ​ന്നി​ങ്ങ​നെ​യും മ​ഴ​യു​ണ്ടാ​യി. ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ 15 ഷ​ട്ട​റു​ക​ൾ മു​ഴു​വ​നാ​യും തു​റ​ന്നി​രി​ക്കു​ക​യാ​ണ്. മ​ല​ങ്ക​ര ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ൾ 20 സെ​ന്‍റി​മീ​റ്റ​ർ വീ​തം തു​റ​ന്ന​നി​ല​യി​ലാ​ണ്.
പാ​താ​ളം, ക​ണ​ക്ക​ൻ​ക​ട​വ്, പു​റ​പ്പ​ള്ളി​ക്കാ​വ്, മ​ഞ്ഞു​മ​ൽ റെ​ഗു​ലേ​റ്റ​റു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.
ആ​ലു​വ മ​ണ​പ്പു​റ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്നു. കാ​ല​ടി​യി​ൽ മ​ഞ്ഞ​പ്ര, മ​ല​യാ​റ്റൂ​ർ മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത​യി​ൽ റെ​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞെ​ങ്കി​ലും റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ വാ​ഹ​ന യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.
പി​റ​വ​ത്ത് കി​ഴു​മു​റി, ക​ക്കാ​ട്, മാ​മ​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും മു​ള​ക്കു​ഴ, പാ​ഴൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു കൃ​ഷി​യി​റ​ക്കി​യ പാ​ട​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി നാ​ശം സം​ഭ​വി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ, പ​റ​വൂ​ർ, കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ കാ​ര്യ​മാ​യി മ​ഴ പെ​യ്തി​ല്ല.