സ്കൂ​ൾ ബ​സി​നു മു​ക​ളി​ൽ ത​ണ​ൽ​മ​രം വീ​ണു
Wednesday, September 18, 2019 1:12 AM IST
മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ സ്കൂ​ൾ ബ​സി​നു മു​ക​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ത​ണ​ൽ​വൃ​ക്ഷ​ത്തി​ന്‍റെ ന​ടു​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ ചി​ര​ട്ട​പ്പാ​ലം കാ​ർ​ത്തി​കേ​യ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്. പ​ള്ളു​രു​ത്തി ഡോ​ൺ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സ് ഡ്രൈ​വ​ർ പ​ള്ളു​രു​ത്തി സ്വ​ദേ​ശി ന​സീ​റി(53)​ന്‍റെ ഇ​രു​കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ഫോ​ർ​ട്ടു​കൊ​ച്ചി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം ത​ട​സ​പ്പെ​ട്ടു.
ഫോ​ർ​ട്ടു​കൊ​ച്ചി പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്. മ​രം​വീ​ണ് ബ​സി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സി​ൽ ആ​റു വി​ദ്യാ​ർ​ഥി​ക​ളും ഒ​രു ആ​യ​യും മാ​ത്ര​മാ​ണ് സം​ഭ​വ​സ​മ​യം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ എ​ല്ലാ​വ​രും ബ​സി​ന്‍റെ പി​ൻ സീ​റ്റു​ക​ളി​ലാ​യി​രു​ന്ന​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ വീ​ഴാ​തി​രി​ക്കാ​ൻ ആ​യ ജു​ന ഹൈ​ന​സ് ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ നി​സാ​ര​പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ​സീ​റ്റി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് വാ​ഗ​മ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്. സാ​ധാ​ര​ണ ആ​യ​മാ​ർ ഇ​വി​ടെ ഇ​രി​ക്കാ​റു​ള്ള​താ​ണ്. സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ സ​മ​യ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. ഇതിനാൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.
ത​ണ​ൽ​മരം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​ത് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് മു​ൻ കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി കു​രീ​ത്ത​റ കുറ്റപ്പെടുത്തി. ഫോ​ർ​ട്ടു​കൊ​ച്ചി ആ​ർ​ഡി​ഒ​യ്ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യിട്ടില്ല.