ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​കെ​ണി​യൊ​രു​ക്കി വെ​ള്ള​ക്കെ​ട്ടും ച​തി​ക്കു​ഴി​ക​ളും
Tuesday, May 17, 2022 12:27 AM IST
കൊ​ര​ട്ടി: തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം മ​ഴ പെ​യ്ത​തോ​ടെ ദേ​ശീ​യ പാ​ത​യി​ൽ അ​പ​ക​ട​കെ​ണി​യൊ​രു​ക്കി വെ​ള​ള​ക്കെ​ട്ടും ച​തി​ക്കു​ഴി​ക​ളും.
പൊ​ങ്ങം മു​ത​ൽ പെ​രു​ന്പി വ​രെ പ​ല​യി​ട​ങ്ങ​ളി​ലും ച​തി​കു​ഴി​ക​ളും പെ​രു​ന്പി, ചി​റ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി. മ​ഴ ക​ന​ത്ത​തോ​ടെ ചെ​റി​യ കു​ഴി​ക​ൾ വ​ലി​യ കു​ഴി​ക​ളാ​യി മാ​റി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യും അ​പ്ര​തീ​ക്ഷി​ത​മാ​യി ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടും അ​പ​ക​ട​ത്തി​ന് വ​ഴി​വയ്​ക്കു​ക​യാ​ണ്.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ലെ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​തും മ​റ്റൊ​രു കാ​ര​ണ​മാ​ണ്. വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും റോ​ഡി​ലെ കു​ഴി​ക​ൾ​ക്കും വെ​ള്ള​ക്കെ​ട്ടി​നും പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.