ദേവാലയങ്ങളിൽ തിരുനാൾ
Saturday, May 11, 2024 1:29 AM IST
ചിറ്റിലപ്പിള്ളി സെന്‍റ് റീത്താസ്

ചി​റ്റി​ല​പ്പി​ള്ളി: സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ലെ ഇ​ട​വ​കമ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ റീ​ത്ത​യു​ടെ ഊ​ട്ടു​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ടി​യേ​റ്റ​വും കൊ​ടി​മ​ര വെ​ഞ്ച​രി​പ്പും ഫാ. ​ജോ​സ് തെ​ക്കേ​ക്ക​ര നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​കവി​കാ​രി ഫാ. ​ജോ​ളി ചി​റ​മ്മ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ കൊ​ള്ള​ന്നൂ​ർ, ആ​ൽ​ബ​ർ​ട്ട് ലൂ​യി​സ്, ബി​ജു വ​ർ​ഗീ​സ്, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു ജോ​സ​ഫ്, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ലി​ബി​ൻ ജേ​ക്ക​ബ്, ജോ​യ് ചീ​ര​ൻ, സൈ​മ​ൺ ത​ര​ക​ൻ, സി​സ്റ്റ​ർ റെ​നി​ത എ​സ്ഡി ​എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യിരു​ന്നു.

19 ന് ​രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്നാ​ണു നേ​ർ​ച്ച ഊ​ട്ട്.

പൂ​ത്ത​റ​യ്ക്ക​ൽ സെന്‍റ് റോ​ക്കി​

ചേ​ർ​പ്പ്: പൂ​ത്ത​റ​യ്ക്ക​ൽ വി​ശു​ദ്ധ റോ​ക്കി​യു​ടെ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ റോ​ക്കി​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 13 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​കു​ർ​ബാ​ന​യ്ക്കു ഫാ. ​സി​ജോ പൈ​നാ​ട​ത്ത് നേ​തൃ​ത്വം ന​ൽ​കും. ഫാ. ​വി​ൽ​സ​ൺ പൈ​നാ​ട​ത്ത് തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും.13 നു ​വൈ​കീ​ട്ട് ട്രി​ച്ചൂ​ർ റോ​ക് ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വി​കാ​രി ഫാ. ​ജോ​ൺ ചി​റ്റി​ല​പ്പി​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ നെ​ൽ​സ​ൻ ചാ​ണ്ടി, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​ല, പേ​ാൾ​സ​ൺ പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.