വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍നി​ന്ന് ശ​ക്തിസ്വീ​ക​രി​ച്ച് ജീ​വ​കാ​രു​ണ്യ​മാ​യി ക്രൈ​സ്ത​വജീ​വി​തം മാ​റ​ണം: മാ​ര്‍ ജോ​ര്‍​ജ് പാ​നി​കു​ളം
Monday, May 20, 2024 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍നി​ന്ന് ശ​ക്തി സ്വീ​ക​രി​ച്ച് ജീ​വ​കാ​രു​ണ്യ​മാ​യി ക്രൈ​സ്ത​വ ജീ​വി​തം മാ​റ​ണ​മെ​ന്ന് അ​പ്പ​സ്‌​തോ​ലി​ക് ന്യുണ്‍​ ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് പാ​നി​കു​ളം. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ഉ​ദ്ഘാ​ട​നം ചെ​യ് തു പ്രസം​ഗിക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ഒ​ന്നി​പ്പി​ലേ​ക്കാ​ണ് വി​ശു​ദ്ധ കു​ര്‍​ബാ​ന ന​മ്മെ ന​യി​ക്കു​ന്ന​ത്. പെ​ന്ത​ക്കു​സ്ത ദി​ന​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ അ​രൂ​പി​യു​ടെ ആ​ഗ​മ​ന​ത്തി​ല്‍ ഒ​രു പു​തി​യ സ​മൂ​ഹം ഉ​രു​ത്തി​രി​ഞ്ഞ​തുപോ​ലെ ന​മു​ക്കും ക്രി​സ്തു​വി​ന് സാ​ക്ഷ്യ​മാ​കു​വാ​ന്‍ ക​ഴി​യ​ണം.

സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​സ​ഭാ ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും രൂ​പ​ത സു​വ​ര്‍​ണ ജൂ​ബി​ലി വാ​ര്‍​ഷി​ക​ത്തി​ന്‍റെയും മു​ന്നോ​ടി​യാ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ന​ട​ത്ത​പ്പെ​ട്ട​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ കോ-ഒാ​ര്‍​ഡി​നേ​റ്റ​റു​മാ​യ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റ​വ.​ഡോ. റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, രൂ​പ​ത പ്ര​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ന്‍, ഫാ​മി​ലി അ​പ്പ​സ്‌​തോ​ലേറ്റ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ജോ​ജി പാ​ല​മ​റ്റം, ഏ​കോ​പ​ന​സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ജോ​യ​ല്‍ ചെ​റു​വ​ത്തൂ​ര്‍, ഉ​ദ​യ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ വി​മ​ല സി​എം​സി, അ​ല്‍​വേ​ര്‍​ണി​യ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലി​ല്ലി മ​രി​യ എ​ഫ്‌​സി​സി, പാ​വ​നാ​ത്മ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​ര​ിയ​ര്‍ സി​സ്റ്റ​ര്‍ ട്രീ​സ ജോ​സ​ഫ് സി​എ​ച്ച്എ​ഫ്, ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ജെ​യി​ന്‍ മേ​രി സി​എ​സ്എം, ഡി​പോ​ള്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലു​സീ​ന സി​എ​സ്‌​സി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഡേ​വി​സ് ഊ​ക്ക​ന്‍, ആ​നി ആ​ന്‍റോ, കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി പു​ത്തി​രി​ക്ക​ല്‍, പി​ന്‍റോ ച​ക്കാ​ല​ക്ക​ല്‍, ലിം​സ​ണ്‍ ഊ​ക്ക​ന്‍, ആ​ന്‍റ​ണി ക​ണ്ടം​കു​ള​ത്തി, ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ബ്രി​സ്റ്റോ നീ​ല​ങ്കാ​വി​ല്‍, 2024 സീ​റോ​മ​ല​ബാ​ര്‍ സ​ഭ പ്ര​തി​ഭാ​താ​രം കു​മാ​രി നി​ല ആ​ന്‍റു എ​ന്നി​വ​ര്‍ വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രൂ​പ​ത​യി​ലെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം അ​ല്മായ​വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രും സ​ന്യ​സ്ത​രു​മ​ട​ക്കം ഇ​രു​പ​തിനാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ള്‍ ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.