ജ​ല​പാ​ത​യാ​യി മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത
Thursday, May 23, 2024 1:27 AM IST
മ​ണ്ണു​ത്തി: മ​ണ്ണു​ത്തി -​ പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. ഒ​റ്റ മ​ഴ​പെ​യ്താ​ല്‍ ജ​ല​പാ​ത​യാ​യി മാ​റു​ന്ന സ്ഥി​തി​യാ​ണ്. മ​ണ്ണു​ത്തി, വെ​ട്ടി​ക്ക​ല്‍, മു​ല്ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലാ​ണു വെ​ള്ള​ക്കെ​ട്ട് ഏ​റെ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യു​ടെ​യും കാ​ന​യു​ടെ​യും അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​മാ​ണു വെ​ള്ള​ക്കെ​ട്ടി​നി​ട​യാ​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു​മൂ​ലം അ​പ​ക​ട​സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. റോ​ഡി​നേ​ക്കാ​ള്‍ കാ​ന​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കാ​ന​യി​ലേ​ക്കു മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ത്ത സ്ഥി​തി​യാ​ണ്. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​ട്ടും ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​രാ​ര്‍ ക​മ്പനി​യു​ടെ ഭാ​ഗ​ത്തു​നി​ന്നോ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നോ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.