സാ​ന്ത്വ​നസ്പ​ർ​ശം സം​ഘ​ടി​പ്പി​ച്ചു
Thursday, May 23, 2024 1:27 AM IST
തൃ​ശൂ​ർ: ജോ​സ്കോ ജ്വ​ല്ലേ​ഴ്സി​ന്‍റെ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ അ​തി​രൂ​പ​ത സാ​ന്ത്വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സാ​ന്ത്വ​ന സ്പ​ർ​ശം 2024 സം​ഘ​ടി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500 കി​ഡ്നി, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് 10,000 രൂ​പ​വീ​തം വി​ത​ര​ണം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും കാ​ൻ​സ​ർ രോ​ഗ​മു​ക്തി നേ​ടി​യ ക്രി​സ് എ​ന്ന ബാ​ല​നും ചേ​ർ​ന്ന് ച​ട​ങ്ങി​ൽ തി​രി​തെ​ളി​യി​ച്ചു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗി​ത്തി​നി​ടെ ആ​ർ​ച്ച്ബി​ഷ​പ് ത​ന്നെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ക്രി​സി​നെ വേ​ദി​യി​ലേ​ക്കു ക്ഷ​ണി​ച്ച​ത്.

ജോ​സ്കോ ജ്വ​ല്ല​റി ജ​ന​റ​ൽ മാ​നേ​ജ​ർ സ​നോ​ജ് പി. ​ജോ​സ്, ജോ​സ്കോ ജ്വ​ല്ല​റി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജ​ർ പി.​എ​സ്. റാ​ഫേ​ൽ, തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും സാ​ന്ത്വ​നം ചെ​യ​ർ​മാ​നു​മാ​യ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് മൂ​ക്ക​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട്ട​ക്കു​ഴി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.