വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം
Thursday, May 23, 2024 1:27 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി.ആ​ർ. അ​ര​വി​ന്ദാ​ക്ഷ​നെ കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ഇ.ഡി. അ​ന്വേ​ഷ​ണ​ത്തെത്തുട​ർ​ന്ന് സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ത്തി​ൽ അ​ക​പ്പെ​ട്ട് എ​റ​ണാം​കു​ളം ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി.ആ​ർ. അ​ര​വി​ന്ദാ​ക്ഷ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എ​സ്.​എ.​എ.​ ആ​സാ ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ​ളം​വച്ച​ത്.

എ​ട്ടുമാ​സ​മാ​യി 26 -ാം ഡി​വി​ഷ​ൻ പ​ത്താം​ക​ല്ല് ജ​ന​പ്ര​തി​നി​ധി ഇ​ല്ലാ​തെ അ​നാ​ഥ​മാ​ണ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്ജ​ന​ങ്ങ​ൾ​പ്ര​തി​സ​ന്ധി​യി​ലാ​ണ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ​ കു​റ്റ​പ്പെ​ടു​ത്തി. വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്തു​ന​ട​പ​ടി​യാ​ണ് അ​ര​വി​ന്ദാ​ക്ഷ​നെ​തി​രെ​ സ്വീ​ക​രി​ച്ച​തെ​ന്നും​ കൗ​ൺ​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ​ആ​രാഞ്ഞു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. അ​ജി​ത്കു​മാർ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​എ​ൻ. പ്ര​കാ​ശ​ൻ, ബു​ഷ​റ ​റ​ഷീദ്, നെ​ബീ​സ​ നാ​സ​റ​ലി, സ​ന്ധ്യ​കൊ​ട​ക്കാ​ട​ത്ത്, ക​മ​ലം ശ്രീ​നി​വാ​സ​ൻ, ജി​ജി സാം​സ​ൺ, അ​ഡ്വ. ​ശ്രീ​ദേ​വി​ ര​തീ​ഷ് എ​ന്നി​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം​ ന​ല്​കി.