45 ത​ട്ടു​ക​ട​ക​ള്‍​ക്കു നോ​ട്ടീ​സ്, 1.25 ല​ക്ഷം രൂ​പ പി​ഴ
Thursday, May 23, 2024 1:27 AM IST
തൃ​ശൂ​ർ: രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ളി​ൽ കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. 45 ക​ട​ക​ള്‍​ക്കു നി​യ​മ​ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ന​ല്‍​കി. 1.25 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി.

55 ഡി​വി​ഷ​നു​ക​ളി​ലും രാ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, കൂ​ള്‍​ഡ്രിം​ഗ്സ് ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വൈ​കീ​ട്ട് 6.30 മു​ത​ൽ രാ​ത്രി 11.30 വ​രെ പ​രി​ശോ​ധ​ന തു​ട​ർ​ന്നു.

ഒ​രേ​സ​മ​യം എ​ട്ടു സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 78 ത​ട്ടു​ക​ട​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണു 45 പേ​ര്‍​ക്കു നി​യ​മ​ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ന​ല്‍​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്ത​ത്.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​വ​രും​ദി​വ​സ​ങ്ങ​ളി​ലും ഹോ​ട്ട​ല്‍, ത​ട്ടു​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു.