കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ ഒ​തു​ങ്ങി​ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്
Monday, May 27, 2019 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യി​ലെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് 25 തൂ​ണു​ക​ളി​ലൊ​തു​ങ്ങി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ന​ഗ​ര​ത്തെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​പ്ലാ​ന്‍റ്. ഇ​തി​നാ​യി പൊ​ടി​പൊ​ടി​ച്ച​ത് 35 ല​ക്ഷം രൂ​പ​യോ​ളം വ​ന്നി​ട്ടു​ണ്ട ്. 2005 ൽ ​ന​ട​ന്ന ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും മു​ഖ്യ​വി​ഷ​യ​മാ​യി​രു​ന്നു ഇ​ത്. അ​ധി​കാ​ര​ത്തി​ലേ​റി​യ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ഇ​തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തി​നാ​യി തു​ട​ക്ക​മി​ട്ടു.
2006 ൽ ​റ​വ​ന്യു​മ​ന്ത്രി കെ.​പി. രാ​ജേ​ന്ദ്ര​നാ​ണ് പ്ലാ​ന്‍റി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. കു​ടും​ബ​ശ്രീ, ഗ്രീ​ൻ​ശ്രീ പ​ദ്ധ​തി​ക​ൾ വ​ഴി സ്ത്രീ​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും ന​ഗ​ര​സ​ഭ നേ​രി​ട്ട് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ത​രം​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. പൊ​റ​ത്തി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​മാ​യ മ​ങ്ങാ​ടി​ക്കു​ന്നി​ലാ​യി​രു​ന്നു പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം. ആ​റു​മാ​സം പി​ന്നി​ട്ട​പ്പോ​ൾ ക​രാ​റു​കാ​ര​ൻ പ​ണി നി​റു​ത്തി​വെ​ച്ച​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം സ്തം​ഭി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ലു​കോ​ടി രൂ​പ ചെ​ല​വി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു അ​ടു​ത്ത ശ്ര​മം. ഇ​തി​നാ​യി പ​ദ്ധ​തി​യും ത​യാ​റാ​ക്കി. ഇ​തോ​ടെ പ​ഴ​യ പ​ദ്ധ​തി​യും ക​രാ​റും വെ​ള്ള​ത്തി​ലാ​യി.

ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന​വി​ഷ​യം ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ത​ന്നെ​യാ​യി​രു​ന്നു. വി​സ്തൃ​തി​യേ​റി​യ പൊ​റ​ത്തി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൂ​ടി ന​ഗ​ര​സ​ഭ​യി​ൽ ല​യി​പ്പി​ച്ച​തോ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ലി​ന്യം ന​ഗ​ര​സ​ഭ​ക്ക് കീ​റാ​മു​ട്ടി​യാ​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ത്തു​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ട ിലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.

13 വ​ർ​ഷ​മാ​യി ന​ൽ​കു​ന്ന ഖ​ര​മാ​ലി​ന്യ പ്ലാ​ന്‍റെ​ന്ന വാ​ഗ്ദാ​നം ഇ​നി എ​ന്നു ന​ട​പ്പി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. എ​ന്നാ​ൽ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടിൽ ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യി​ട്ടാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നീ​ട്ടു​ണ്ട ്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 41 വാ​ർ​ഡു​ക​ളി​ൽ നി​ന്നും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രും ക്ലീ​ൻ സ്ത്രീ ​പോ​ലു​ള്ള സം​ഘ​ട​ന​ക​ളും സം​ഭ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട ുത​ള്ളു​ന്ന​ത് ഈ ​ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ട ിലാ​ണ്. എ​ന്നാ​ൽ അ​ത് വേ​ണ്ടവി​ധം സം​സ്ക​രി​ക്കാ​തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ തു​റ​സാ​യ സ്ഥ​ല​ത്തി​ട്ട് ക​ത്തി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​ക്കാ​രു​ടെ പ​രാ​തി​യു​ണ്ട ്.

ഇ​തു​മൂ​ലം സ​മീ​പ​ത്തു​ള്ള നൂ​റോ​ളം വീ​ടു​ക​ൾ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. പ​ല​രും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾക്കൊ​ണ്ട ് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​പ്ലാ​ന്‍റ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​തെ​ന്നാ​ണ് ആ​രോ​പ​ണം.