500 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി​വി​ത്തു ന​ൽ​കി
Thursday, June 20, 2019 1:04 AM IST
കു​രി​യ​ച്ചി​റ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ മാ​ർ മാ​റി ശ്ലീ​ഹാ​പ​ള്ളി വി​മ​ൻ​സ് യൂ​ത്ത്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ദേ​ശീ​യ മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തിപ്ര​കാ​രം 500 കു​ടും​ബ​ങ്ങ​ൾ​ക്കു പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ചെ​യ്തു. വി​കാ​രി ഫാ. ​ഷാ​ജി റാ​ഫേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മേ​രി​ പോ​ൾ (മ​ഹി​ളാ​സ​മാ​ജം), ആ​ന്‍റോ ഡി. ​ഒ​ല്ലൂ​ക്കാ​ര​ൻ (മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ), ഷി​നു പ​വ്വ​ൽ (വി​മ​ൻസ് യൂ​ത്ത്സ് അ​സോ​സി​യേ​ഷ​ൻ), സോ​ജ​ൻ പി. ​ജോ​ണ്‍ (യൂ​ത്ത്സ് അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ​ക്കു സ്വീ​ക​ര​ണ​വും ന​ൽ​കി. റ​വ. ബി​നോ​യ് നി​ര​പ​ത്ത്, ജെ​നി ഷാ​ജി, ഷൈ​ജ ആ​ൽ​വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.