ത​ക​ർ​ന്ന് ക​ണ്ഠേ​ശ്വ​രം- കൊ​രു​ന്പി​ശേ​രി റോ​ഡ്, മെ​റ്റ​ൽ മാ​ത്ര​മി​ട്ട് മാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ്
Wednesday, June 26, 2019 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കു​ണ്ട ും കു​ഴി​യു​മാ​യ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.
ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡി​ൽ ക​ണ്ഠേ​ശ്വ​രം-​കൊ​രു​ന്പി​ശേ​രി റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ മ​ഴ തു​ട​ങ്ങി​യ​തോ​ടെ കു​ഴി​ക​ളി​ൽ​പ്പെ​ട്ട് ധാ​രാ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.
ഇ​തേ മേ​ഖ​ല​യി​ൽ​പ്പെ​ട്ട ക​ണ്ഠേ​ശ്വ​രം-​മാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡി​ന്‍റെ അ​വ​സ്ഥ മ​റ്റൊ​രു ത​ര​ത്തി​ലാ​ണ്. മെ​റ്റ​ൽ വി​രി​ച്ച് മൂ​ന്നു​വ​ർ​ഷം പി​ന്നീ​ട്ടി​ട്ടും ഇ​തു​വ​രെ​യും റോ​ഡ് ടാ​റി​ട്ടി​ട്ടി​ല്ല.
ര​ണ്ടിഞ്ച് ​മെ​റ്റ​ലി​ട്ട​തി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടേ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും യാ​ത്ര. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ​പ്പെ​ട്ട മ​റ്റെ​ല്ലാ റോ​ഡു​ക​ളും ടാ​റി​ട​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഈ ​റോ​ഡി​ൽ മാ​ത്രം ഇ​തു​വ​രെ ടാ​റി​ട്ടി​ട്ടി​ല്ലെ​ന്ന് റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. എ​ത്ര​യും വേ​ഗം ഇ​തി​നൊ​രു പ​രി​ഹാ​രം വേ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ടി.​എം. രാ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്നാ​ൽ ക​ണ്ഠേ​ശ്വ​രം-​മാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ് വീ​തി​കൂ​ട്ടി ടാ​റി​ടാ​ൻ എം​എ​ൽ​എ ഫ​ണ്ട ിൽ ​നി​ന്ന് തു​ക പാ​സാ​യി​ട്ടു​ണ്ടെ ന്ന് ​വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം വ​ന്ന​താ​ണ് വൈ​കാ​ൻ കാ​ര​ണം. ക​ണ്ഠേ​ശ്വ​രം-​മാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ് 350 മീ​റ്റ​ർ റോ​ഡി​ൽ 200 മീ​റ്റ​റാ​ണ് മെ​റ്റ​ലി​ട്ട​ത്. ഇ​തു​മൂ​ലം റോ​ഡി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യ്യാ​റാ​കു​ന്നി​ല്ല.
ഈ ​വ​ർ​ഷം റോ​ഡി​ന്‍റെ നി​ർ​മാ​ണം ബാ​ക്കി ഭാ​ഗം കൂ​ടി പ​ണി ന​ട​ത്തി ടാ​റി​ടാ​ൻ തു​ക വി​ല​യി​രു​ത്തി​യി​ട്ടു​ണ്ടെ ന്നും ​ശ്രീ​ജി​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.