സെ​ന്‍റ് ജോ​ണ്‍​സ് എ​ൽ​പി സ്കൂ​ൾ ശി​ലാ​സ്ഥാ​പ​നം
Thursday, June 27, 2019 1:24 AM IST
പ​റ​പ്പൂ​ർ: സെ​ന്‍റ് ജോ​ണ്‍​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ശി​ലാ​സ്ഥാ​പ​നം തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് കാക്കശേരി നി​ർ​വ​ഹി​ച്ചു. നാ​ട്ടു​കാ​രു​ടേ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ച്ച് മു​പ്പ​തി​നാ​യി​രം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഹൈ​സ്കൂ​ൾ കെ​ട്ടി​ടം ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷംത​ന്നെ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു.
ശി​ലാ​സ്ഥാ​പ​ന ക​ർ​മ​ത്തി​നു വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട​ൻ, ഫാ. ​ജി​ക്സ​ണ്‍ മാ​ളോ​ക്കാ​ര​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ജ് സൈ​മ​ണ്‍, പി.​എ​ൽ. ദേ​വ​സി, കെ.​പി. അ​സീ​സി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​ഡി. വി​ൻ​സ​ന്‍റ് മാ​സ്റ്റ​ർ, ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.