ഫു​ട്പാ​ത്ത് കൈ​യേ​റി​യും ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം
Thursday, July 18, 2019 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ- കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളും കെഎ​സ്ആ​ർ​ടി​സിയും ​ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ടം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
ഇ​ന്ന​ലെ വൈ​കീ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സും ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ട​മാ​ണ് ഠാ​ണ​വി​ലേ​യ്ക്കു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യും ഉ​യ​ർ​ത്തി​യ​ത്.
മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ക​ഐ​സ്ആ​ർ​ടി​സി​യെ മ​റി​ക​ട​ക്കാ​ൻ മ​റ്റൊ​രു ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് പി​ന്നാ​ലെ എ​ത്തി​യ​ത് എ​തി​ർ​വ​ശ​ത്തെ ഫു​ട്പാ​ത്തും കൈ​യേ​റി​യാ​ണ്. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഏ​റെ​നേ​രം ഇ​രു​ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ റോ​ഡി​ൽ വാ​ക്കേ​റ്റം ന​ട​ന്നു.
സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ- കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി യു​ടെ ചെ​യി​ൻ സ​ർ​വീ​സി​ന്‍റെ ക​ട​ന്നു​വ​ര​വ് സ്വ​കാ​ര്യ​ബ​സു​കാ​ർ​ക്കി​ട​യി​ൽ വ​ലി​യ എ​തി​ർ​പ്പി​നി​ട​യാ​ക്കി​യി​രു​ന്നു.