മ​ല​ബാ​റി​നു കൈ​ത്താങ്ങാ​യി സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ
Tuesday, August 13, 2019 12:50 AM IST
ആ​ല: മ​ല​ബാ​റി​നു കൈ​താ​ങ്ങാ​യി സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ രം​ഗ​ത്ത്. പ്ര​ള​യക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പൂവത്തുംക​ട​വ് ഫാ​ർ​മേ​ഴ്സ് സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക്, ആ​ല സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക്, പെ​രി​ഞ്ഞ​നം സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ​ണം, മ​രു​ന്ന്, വ​സ്ത്രം തു​ട​ങ്ങി ക്യാ​ന്പി​ന് ആ​വ​ശ്യ​മാ​യ നി​ര​വ​ധി ഉ​ത്്പ​ന്ന​ങ്ങ​ൾ ക​ള​ക്ട​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ്റ്റോ​റി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചു, ഇ.​ടി. ടൈ​സ​ണ്‍ എംഎ​ൽഎ ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ സി.​കെ.​ ഗോ​പി​നാ​ഥ​ൻ, എം.​ആ​ർ.​ജോ​ഷി, സ​ന്തോ​ഷ്, ഡോ. ​എ​ൻ.​ആ​ർ.​ ഹ​ർ​ഷ​കു​മാ​ർ, ബാ​ങ്ക് മെ​ന്പ​ർ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റു ബാ​ങ്ക് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു, ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​രു​ന്നു.