ത്രി​നേ​ത്ര ചി​ത്ര പ്ര​ദ​ർ​ശ​നം
Tuesday, August 13, 2019 12:52 AM IST
തൃ​ശൂ​ർ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള​ള ഫോ​ട്ടോ​ഗ്രാ​ഫി ആ​ൻ​ഡ് വി​ഡി​യോ​ഗ്രാ​ഫി നേച്ചർ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ 19 വ​രെ ത്രി​നേ​ത്ര ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തും.
ല​ളി​ത​ക​ല അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. 26 ഫോ​ട്ടോ​ഗ്രാ​ഫ്ര​ർ​മാ​രു​ടെ ക​ഥ പ​റ​യു​ന്ന 53 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ചി​ത്ര​ങ്ങ​ൾ വി​റ്റു കി​ട്ടു​ന്ന പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കു​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്റ്റാ​ൻ​ലി കൊ​ക്കാ​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ പി.​എം.​പ്ര​ഭു നി​ർ​വ​ഹി​ക്കും. ദി​വ​സ​വും രാ​വി​ലെ പ​ത്തുമു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് കൃ​ഷ്ണ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​നീ​ഷ് പാ​ന്പൂ​ർ, സെ​ക്ര​ട്ട​റി കെ.​മ​ധു​സൂ​ദ​ന​ൻ, ബൈ​ജു ആ​ര്യം​പാ​ടം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.