ചി​റ്റ​ണ്ട ജ്ഞാ​നോ​ദ​യം യു​പി സ്കൂ​ളി​ൽ താ​ത്കാ​ലി​ക ക്യാ​ന്പ്
Tuesday, August 13, 2019 12:52 AM IST
എ​രു​മ​പ്പെ​ട്ടി:​ ചി​റ്റ​ണ്ട മ​ന​പ്പ​ടി ക​ണ്ട​ൻ​ചി​റ വ​ന​ത്തി​നു​ള്ളി​ൽ ക​ഴി​ഞ്ഞ​ ദി​വ​സം ഭൂ​മി​ക്ക​ടി​യി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ടതിനെത്തു​ട​ർ​ന്ന് ചി​റ്റ​ണ്ട ജ്ഞാ​നോ​ദ​യം യു​പി സ്കൂ​ളി​ൽ താ​ത്കാ​ലി​ക ക്യാ​ന്പ് തു​ട​ങ്ങി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ക്യാ​ന്പി​ൽ സ​ന്ദ​ർ​ശി​ച്ചു. ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ബ​സ​ന്ത് ലാ​ൽ, എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ ശ​ലോ​മോ​ൻ ,സ്റ്റാ​ൻ​ഡി​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​ക​ബീ​ർ,വാ​ർ​ഡ് മെ​ന്പ​ർ ന​ന്പ​ർ സി.​കെ.​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റീ​ന ജോ​സ് എ​ന്നി​വ​ർ മ​ന്ത്രി​യു​ടെ കൂ​ടെ​യു​ണ്ടാ​ക്കു​ന്നു.

22 കു​ട്ടും​ബാ​ങ്ങ​ൾ, 17 പു​രു​ഷന്മാ​രും 28 സ്ത്രീ​ക​ളും ,11 കു​ട്ടി​ക​ളും കു​ടി​ക് ,1 ഭി​ന്ന ശേ​ഷി, 2രോ​ഗി​ക​ളും മൊ​ത്തം 56 പേ​ർ ക്യാ​ന്പി​ൽ ഉ​ണ്ട്.

രമ്യ ഹരിദാസ് സന്ദർശിച്ചു

ചി​റ്റ​ണ്ട ജ്ഞാ​നോ​ദ​യം യു​പി സ്കൂ​ളി​ലെ താ​ത്കാ​ലി​ക ക്യാ​ന്പ് ര​മ്യ​ഹ​രി​ദാ​സ് എം​പി സ​ന്ദ​ർ​ശി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബ​സ​ന്ത് ലാ​ൽ, എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മീ​ന ശ​ല​മോ​ൻ,സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. കെ.​ക​ബീ​ർ,വാ​ർ​ഡ് മെ​ന്പ​ർ സി.​കെ.​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റീ​ന ജോ​സ് തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു