ഫാ​മി​ൽ വെ​ള്ളംക​യ​റി പ​തി​നാ​യി​ര​ത്തോ​ളം കോ​ഴി​ക​ൾ ച​ത്തു
Wednesday, August 14, 2019 12:53 AM IST
പു​തു​ക്കാ​ട്: ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വി​ൽ ഫാ​മി​ൽ വെ​ള്ളം ക​യ​റി ച​ത്ത കോ​ഴി​ക​ളെ കു​റു​മാ​ലി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കാ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തം​ഗ​വും ചേ​ർ​ന്ന് ത​ട​ഞ്ഞു.

ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് ബ​ണ്ട്റോ​ഡ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫാ​മി​ലെ പ​തി​നാ​യി​ര​ത്തോ​ളം കോ​ഴി​ക​ളാ​ണ് വെ​ള്ളം ക​യ​റി​യ​തോ​ടെ ച​ത്ത​ത്. ഇ​വ​യെ മു​ഴു​വ​നും മു​ക്ക​ണം​ചാ​ൽ തോ​ട്ടി​ലൊ​ഴു​ക്കാ​നാ​യി​രു​ന്നു ഫാ​മു​ട​മ​യു​ടെ ശ്ര​മം.

ഇ​രു​ന്നൂ​റോ​ളം ച​ത്ത കോ​ഴി​ക​ളെ ഇ​യാ​ൾ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​വ ഒ​ഴു​കി പോ​കാ​തെ തോ​ട്ടി​ലെ ച​ണ്ടി​യി​ൽ ത​ട​ഞ്ഞ് നി​ന്നു. ഇ​തി​നി​ടെ ഫാ​മി​ലെ ച​ത്ത കോ​ഴി​ക​ളെ തോ​ട്ടി​ൽ ഒ​ഴു​ക്കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം തോ​ബി തോ​ട്ട്യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ ഫാ​മു​ട​മ​ക്കെ​തി​രെ തോ​ബി തോ​ട്ട്യാ​ൻ പു​തു​ക്കാ​ട് പോ​ലീ​സി​ലും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി.

നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ള്ള കു​റു​മാ​ലി പു​ഴ​യി​ലേ​ക്കാ​ണ് മു​ക്ക​ണം​ചാ​ൽ തോ​ട് വ​ന്നെ​ത്തു​ന്ന​ത്. പ്ര​ള​യ​വും ക​ന​ത്ത മ​ഴ​യും പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി വി​ത​ക്കു​ന്പോ​ൾ ഇ​ത്ര​യ​ധി​കം കോ​ഴി​ക​ളെ കൂ​ടി പു​ഴ​യി​ലൊ​ഴു​ക്കി​യി​രു​ന്നെ​ങ്കി​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കു​മാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സം മു​ന്പ് ച​ത്ത കോ​ഴി​ക​ൾ അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​യി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

അ​തേ​സ​മ​യം അ​യ്യാ​യി​രം കോ​ഴി​ക​ളെ വ​ള​ർ​ത്താ​ൻ അ​നു​മ​തി​യു​ള്ള ഫാ​മി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം കോ​ഴി​ക​ളെ അ​ന​ധി​കൃ​ത​മാ​യാ​ണ് വ​ള​ർ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.