ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സാ​ന്ത്വ​ന​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ
Wednesday, August 14, 2019 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ദു​രി​ത​ത്തി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ ക​യ്പ​മം​ഗ​ലം ആ​ർ​ സി​യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ൽ മെ​മ്മോ​റി​യ​ൽ ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ച്ചു.
ഡോ. ​ഈ​പ്പ​ൻ, ഡോ. ​എ​ഫ്രേം അ​ന്പൂ​ക്ക​ൻ, ഡോ. ​പോ​ൾ​സ​ണ്‍, ക​രാ​ഞ്ചി​റ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ സി​സ്റ്റേ​ഴ്സ്, സ്റ്റാ​ഫ് എ​ന്നി​വ​ർ 300 പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ണ്ണ​ന്പി​ള്ളി, ക​യ്പ​മം​ഗ​ലം പ​ള്ളി വി​കാ​രി ഫാ. ​സോ​ജോ ക​ണ്ണ​ന്പു​ഴ, കൈ​ക്കാ​രന്മാ​രാ​യ സി​ബി​ൻ ജോ​യ്, ജോ​യ് പാ​ണ്ടാ​രി, സി​എ​ൽ​സി യു​വ​ജ​ന​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ക്യാ​ന്പി​നുവേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. രോ​ഗി​ക​ൾ​ക്കു പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും മ​റ്റു ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.