അ​ക്ഷ​യി​ന്‍റെ നാ​ണ​യ​ത്തു​ട്ടു​കൾ​ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക്
Wednesday, August 14, 2019 12:53 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​റി​യ കു​ടു​ക്ക​യി​ൽ ശേ​ഖ​രി​ച്ചു​വ​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ളെ​ല്ലാം എ​ട്ടാം ക്ലാ​സു​കാ​ര​ൻ അ​ക്ഷ​യ് ബി​നോ​യ് എ​ണ്ണി​യെ​ടു​ത്തു.
ഈ ​പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കാ​നാ​യി​രു​ന്നു അ​ക്ഷ​യി​ന്‍റെ തീ​രു​മാ​നം.
കു​ഞ്ഞു​പ്രാ​യ​ത്തി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ക​ണ്ട് പ്രോ​ത്സാ​ഹി​പ്പി​ച്ച​വ​ർ ബ്ര​ഷും ചാ​യ​വും വാ​ങ്ങാ​ൻ ന​ൽ​കി​യ പ​ണ​മാ​ണ് പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ൽ​കി​യ​ത്.
സി​ഐ​ടി​യു കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ പ​താ​ക​ദി​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന​ക്യാ​ന്പി​ലാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ​ന​ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ പ​ണി​ക്ക​ശേ​രി ബി​നോ​യി​യു​ടെ മ​ക​നാ​യ് അ​ക്ഷ​യ് തു​ക കൈ​മാ​റി​യ​ത്.
മു​ന്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം വ​ര​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് അ​ക്ഷ​യ് സ​മ്മാ​നി​ച്ചി​രു​ന്നു.