കൊ​ടു​ങ്ങ സെ​ന്‍റ് സെ​ബാ​സ്റ്റ്യൻസ് പ​ള്ളി​യി​ൽ തി​രു​നാ​ൾ നാ​ളെ
Wednesday, August 14, 2019 12:59 AM IST
കൊ​ടു​ങ്ങ: സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ പ​രിശുദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും.​
രാ​വി​ലെ 10 നു​ള്ള ദി​വ്യ​ബ​ലി​ക്ക് ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഫാ.​ പോ​ൾ ക​ള്ളി​കാ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​യൂ​ട്ട എ​ന്നി​വ ന​ട​ക്കും
.
ട്രാം​വേ റോ​ഡി​ൽ തെ​രു​വു​
നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം

ചാ​ല​ക്കു​ടി: ട്രാം​വേ റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. എ​ലി​ഞ്ഞി​പ്ര സ്വ​ദേ​ശി വി​ത​യ​ത്തി​ൽ തോ​മ​നെ (60) തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു പരിക്കേല്പിച്ചു.
മാ​ളി​യേ​ക്ക​ൽ ലി​ജേ​ഷി​നെ​യും തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു. ഷെ​ഡി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ഉൗ​ക്ക​ൻ ജോ​സി​ന്‍റെ കു​തി​ര​യെ​യും ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ്.