വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു
Tuesday, May 11, 2021 12:41 AM IST
ഒ​റ്റ​പ്പാ​ലം:​വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഒ​റ്റ​പ്പാ​ലം പ്രി​യ​ദ​ർ​ശി​നി ക​ലാ​സാം​സ്കാ​രി​ക വേ​ദി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ധി​കൃ​ത​രാ​ണ് അ​വ​ശ​നാ​യ വൃ​ദ്ധ​ന് താ​ങ്ങാ​യ​ത്.
ട്ര​സ്റ്റ് ന​ട​ത്തു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ട​ക്ക് ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ കോം​ബൗ​ണ്ടി​നു​ള്ളി​ൽ ഒ​രാ​ൾ ഭ​ക്ഷ​ണ​മി​ല്ലാ​തെ ദി​വ​സ​ങ്ങ​ളാ​യി കി​ട​ക്കു​ന്നു​വെ​ന്ന് അ​റി​യു​ക​യും ഇ​വി​ടെ ക്ക് ​ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ പ്രി​യ​ദ​ർ​ശി​നി വ​ള​ണ്ടി​യ​ർ​മാ​രാ​യ എ​ൻ​കെ. പ്ര​സാ​ദ്, ശ്യാം ​കു​മാ​ർ എ​ന്നി​വ​ർ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ന്‍റെ​യും താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ലെ ഡോ: ​വി​നോ​ദി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ഒ​റ്റ​പ്പാ​ല​ത്തെ കാ​രു​ണ്യ ആം​ബു​ല​ൻ​സി​ൽ പ്രി​യ​ദ​ർ​ശി​നി​യു​ടെ വ​ള​ണ്ടി​യ​ർ​മാ​രാ​യ എം.​അ​ൻ​ഷി​ഫ്, സൈ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് വ​യോ​ധി​ക​നെ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.