ര​ണ്ടാംവി​ള​യി​ലെ കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ ട്രൈ​ക്കോ കാ​ർ​ഡു​ക​ൾ
Wednesday, December 1, 2021 12:50 AM IST
ആ​ല​ത്തൂ​ർ: ര​ണ്ടാം വി​ള നെ​ൽ​ക്കൃ​ഷി​യി​ൽ കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ ട്രൈ​ക്കോ കാ​ർ​ഡു​ക​ൾ വി​ത​ര​ണ​ത്തി​നു ത​യാ​റാ​യി. ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് 75 ശതമാനം സ​ബ് സി​ഡി നി​ര​ക്കി​ൽ ല​ഭ്യ​മാ​കും.

ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ലാ​ണു നെ​ൽ​കൃ ഷി​യി​ലെ കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​നു​ള്ള ട്രൈ​ക്കോ കാ​ർ​ഡ് വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ​ന്‍റെ​യും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ജൈ​വീ​ക കീ​ട​രോ​ഗ​നി​യ​ന്ത്ര​ണ​വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​നൂ​രി​ലെ "സ്വാ​ന്ത​നം’ കു​ടും​ബ​ശ്രീ ഗ്രൂ​പ്പി​നു പ​രി​ശീ​ല​നം ന​ൽ​കു​ക​യും കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​ന്‍റെ പ്ര​ധാ​ന കീ​ട​മാ​യ ത​ണ്ടു​തു​ര​പ്പ​ൻ പു​ഴു, ഓ​ല​ചു​രു​ട്ടി​പ്പു​ഴു എ​ന്നി​വ​യ്ക്കെ​തി​രേ​യു​ള്ള ട്രൈ​ക്കോ​കാ​ർ​ഡു​ക​ൾ എ​ന്ന മു​ട്ട​ക്കാ​ർ​ഡു​ക​ൾ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഒ​രു ഏ​ക്ക​റി​ൽ നാലു ത​വ​ണ​ക​ളാ​യി മു​ട്ട​ക്കാ​ർ​ഡു​ക​ൾ വ​യ്ക്കാ​ൻ 160 രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വു വ​രു​ന്ന​ത്‌. അ​തേ​സ​മ​യം ഒ​രു ഏ​ക്ക​റി​ൽ മ​രു​ന്ന് അ​ടി​ക്കാ​ൻ ഒ​രു ത​വ​ണ 1000 രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ടും കീ​ട​നാ​ശി​നി​ക​ളെ​ക്കാ​ൾ സു​ര​ക്ഷി​ത​വും ലാ​ഭ​ക​ര​വും ആ​ണ് മു​ട്ട​കാ​ർ​ഡു​ക​ൾ. ട്രൈ​ക്കോ കാ​ർ​ഡു​ക​ൾ ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടണം.