1546 പേ​ർ​ക്ക് കൂടി കോ​വി​ഡ്
Wednesday, January 19, 2022 12:43 AM IST
പാ​ല​ക്കാ​ട:് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1546 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1486 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 43 പേ​ർ, ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രാ​യ 17 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 222 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 4666 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 1546 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 33.13 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ലത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6515 ആ​യി.

ബിവറേജ്
ഔട്ട് ലെറ്റ് പൂട്ടി

വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് ബാ​ധി​ത വി​വ​ര​ങ്ങ​ൾ മ​റ​ച്ചു വ​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചി​ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾവ​രെ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ലും അ​ത് പു​റ​ത്തുപ​റ​യാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. വ​ർ​ക്ക് അ​റ്റ് ഹോം ​ആ​ക്കി വ്യാ​പ​നം ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ആ​ർ​ക്കെ​ങ്കി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ടി​യ​ന്തി​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബീ​വ​റേ​ജ​സി​ന്‍റെ മു​ട​പ്പ​ല്ലൂ​രി​ലു​ള്ള ഒൗ​ട്ട് ലെറ്റ് അ​ട​ച്ചു.​ ര​ണ്ടുപേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റു​ള്ള​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ട​പ്പ​ല്ലൂ​രി​ലെ മ​ദ്യ​ശാ​ല അ​ട​ച്ച​തോ​ടെ മ​റ്റു ഒൗ​ട്ട് ലെ​റ്റു​ക​ളി​ൽ മ​ദ്യം വാ​ങ്ങു​ന്ന​വ​രു​ടെ തി​ര​ക്കുകൂ​ടി.