നവീകരിച്ച റോ​ഡ് ത​ക​ർ​ന്നു
Monday, May 20, 2024 1:48 AM IST
അ​ഗ​ളി: താ​വ​ളം കു​റ​വ​ൻ​ക​ണ്ടി​യി​ൽ 52 ല​ക്ഷം രൂ​പ മു​ട​ക്കി ന​വീ​ക​രി​ച്ച റോ​ഡ് ത​ക​ർ​ന്നു.

അ​ട്ട​പ്പാ​ടി​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. മു​ൻ​വ​ർ​ഷം പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ഇ​ടി​ഞ്ഞ ഇ​ടി​ഞ്ഞു ത​ക​ർ​ന്ന റോ​ഡ് പു​ന​രു​ദ്ധീ​ക​രി​ച്ചി​ട്ട് ഒ​രു വ​ർ​ഷം തി​ക​ഞ്ഞി​ല്ല.

ക​ലു​ങ്കി​നോ​ട് ചേ​ർ​ന്നു​ള്ള ടാ​റിം​ഗ് റോ​ഡും അ​പ​ക​ട​ത്തി​ലാ​യി.
മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ഭീ​ഷ​ണി​യി​ലാ​യി.​റോ​ഡി​ൽ അ​പ​ക​ട​സൂ​ച​ന​ക​ൾ സ്ഥാ​പി​ച്ചു.​റോ​ഡി​ന്‍റെ സു​ര​ക്ഷാ പ്ര​വ​ർ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.