വെ​യി​ലി​ന്‍റെ കാ​ഠി​ന്യം; പോ​ത്തു​ണ്ടി ഡാ​മി​ൽ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു
Saturday, April 13, 2019 11:15 PM IST
നെന്മാ​റ: വെ​യി​ലി​ന്‍റെ കാ​ഠി​ന്യം​കൊ​ണ്ടു പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു. പ​ര​ന്നു​കി​ട​ക്കു​ന്ന വെ​ള്ളം ചൂ​ടേ​റ്റു ബാ​ഷ്പീ​ക​രി​ച്ചു പോ​കു​ന്നു​ണ്ടെ​ന്നാ​ണു അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തേ​സ​മ​യം പോ​ത്തു​ണ്ടി​ഡാം ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്കു കൈ​മാ​റു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വും കൂ​ട്ടി.

പോ​ത്തു​ണ്ടി ഡാം ​സ​മ​ഗ്ര​ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ലേ​ക്ക് ഡാ​മി​ൽ​നി​ന്നും ജ​ല​വി​ത​ര​ണം കൂ​ട്ടി​യ​തോ​ടെ ഡാ​മി​ൽ ജ​ല​നി​ര​പ്പ് മു​ക്കാ​ൽ അ​ടി കു​റ​ഞ്ഞു. ഡാം ​അ​വ​സാ​ന​മാ​യി അ​ട​ച്ച​പ്പോ​ൾ 5.30 അ​ടി​യാ​യി​രു​ന്നു വെ​ള്ളം. ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ് 4.75 അ​ടി​യാ​ണ്. പു​തി​യ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്കു ദി​വ​സേ​ന 125 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ഡാ​മി​ൽ നി​ന്നെ​ടു​ക്കു​ന്ന​ത്. മു​ന്പ് 40 ല​ക്ഷം ലി​റ്റ​ർ മാ​ത്ര​മാ​ണ് എ​ടു​ത്തി​രു​ന്ന​ത്. ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ നെ·ാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ജ​ല​വി​ത​ര​ണം ന​ട​ത്തേ​ണ്ട​തി​നാ​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​ൻ ഇ​ട​വ​രു​ന്നു. എ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കു പ​തി​വാ​യി നീ​ക്കി​വ​യ്ക്കേ​ണ്ടി​വ​രു​ന്ന​ത് മൂ​ന്ന​ടി മാ​ത്ര​മാ​ണ്. നി​ല​വി​ൽ 125 ല​ക്ഷം ലി​റ്റ​ർ വീ​ത​മെ​ടു​ത്താ​ലും ഡാ​മി​നെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല.