കൈ​യേ​റ്റ ശ്ര​മം: പ്ര​തി​യ്ക്ക് ആ​റുമാ​സം ത​ട​വും പി​ഴ​യും
Saturday, April 20, 2019 10:46 PM IST
പാലക്കാട് : കു​ഴ​ൽ​മ​ന്ദം പൊ​ന്നും​പി​ലാ​യ്ക്ക​ൽ അ​യ്യ​പ്പ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റ് മാ​സം ത​ട​വും 2500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പൊ​ന്നും​പി​ലാ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​നെ(56) ആ​ണ് പാ​ല​ക്കാ​ട് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ര​മ ശി​ക്ഷി​ച്ച​ത്. 2011 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ത്ത​ന്നൂ​രി​ലു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​യ്യ​പ്പ​നെ രാ​ധാ​കൃ​ഷ്ണ​ൻ ത​ട​ഞ്ഞു നി​ർ​ത്തി മ​തി​ലി​ൽ ചേ​ർ​ത്ത് നി​ർ​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്ന​താ​ണ് കേ​സ്സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​ണ്ടുനേ​ർ​ച്ച​ക്ക് കൊ​ടി​യേ​റി

കൊ​ടു​വാ​യൂ​ർ: മേ​ലേ​പ്പ​ള്ളി നൂ​ർ​മു​ഹ​മ്മ​ദ് ത​ങ്ങ​ളു​ടെ 438 ആ​ണ്ടു​നേ​ർ​ച്ച് കൊ​ടി​യേ​റി. വ​ലി​യ​പ്പ​ള്ളി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​നീ​ഫ പ​താ​ക ഉ​യ​ർ​ത്തി നേ​ർ​ച്ച ഉ​ത്സ​വ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു. 27 വ​രെ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ക്കും. ആ​ണ്ടു നേ​ർ​ച്ച യോ​ട​നു​ബ​ന്ധി​ച്ച് 17 നി​ർ​ധ​ന കു​ടും​ബ യു​വ​തി​ക​ൾ​ക്ക് മം​ഗ​ല്യ​ഭാ​ഗ്യം ഒ​രു​ക്കും. 28ന് ​ന​ട​ക്കു​ന്ന സ​മു​ഹ വി​വാ​ഹ​ത്തി​ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ​കാ​ർ​മി​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.