തി​ര​ക്ക​റി​യാ​ൻ ’ക്യൂ ​മാ​നേ​ജ​ർ’
Monday, April 22, 2019 12:33 AM IST
.പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് പോ​ളി​ങ് ബൂ​ത്തി​ൽ തി​ര​ക്ക​റി​യാ​ൻ പോ​ളി​ങ് ബൂ​ത്ത് ക്യൂ ​സ്റ്റാ​റ്റ​സ് വെ​ബ് പേ​ജ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​നൂ​ത​നാ​ശ​യ​ത്തി​ലൂ​ടെ ബൂ​ത്തി​ൽ വ​രി നി​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം അ​റി​യാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ബ്സൈ​റ്റ് മു​ഖേ​ന വോ​ട്ട​ർ​മാ​ർ​ക്ക് അ​ത​ത് ബൂ​ത്തു​ക​ളി​ലെ തി​ര​ക്ക് അ​റി​യാ​ൻ സാ​ധി​ക്കും. സ​മ്മ​തി​ദാ​യ​ക​ന് മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ മു​ഖേ​ന വെ​ബ്പേ​ജ് ഓ​പ്പ​ണ്‍ ചെ​യ്ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പേ​ര്, ബൂ​ത്ത് ന​ന്പ​ർ എ​ന്നി​വ ന​ൽ​കി​യാ​ൽ നി​ല​വി​ൽ ബൂ​ത്തി​ലെ ആ​ളു​ക​ളു​ടെ വ​രി​യു​ടെ നീ​ളം പ​രി​ശോ​ധി​ക്കാം. ഓ​രോ അ​ര​മ​ണി​ക്കൂ​റി​ലും ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലേ​യും വ​രി​യി​ൽ നി​ൽ​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ​യും എ​ണ്ണം പ്ര​ത്യേ​ക​മാ​യി അ​റി​യാ​ൻ സാ​ധി​ക്കും.

ബൂത്തുകളിലെ ഉദ്യോഗസ്ഥർ

പാ​ല​ക്കാ​ട്: ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ​യും പൂ​ർ​ണ​നി​യ​ന്ത്ര​ണം പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ്. ഒ​രു പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​ർ, മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ഹെ​ൽ​പ്പ് ഡെ​സ്ക് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​വു​ക. കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​ഹാ​യ​ത്തി​നാ​യി എ​ൻ.​സി.​സി എ​ൻ.​എ​സ്.​എ​സ് കേ​ഡ​റ്റു​മാ​രെ​യും നി​യോ​ഗി​ക്കും.
വോ​ട്ട​ർ​മാ​രെ തി​രി​ച്ച​റി​ഞ്ഞ് പേ​രു​വി​വ​ര​ങ്ങ​ൾ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്ന​ത് ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​റാ​ണ്. വോ​ട്ട​റു​ടെ കൈ​യി​ൽ മ​ഷി പു​ര​ട്ടി വോ​ട്ടേ​ഴ്സ് സ്ലി​പ്പ് പൂ​രി​പ്പി​ച്ച് ന​ൽ​കു​ന്ന​ത് ര​ണ്ടാം പോ​ളി​ങ് ഓ​ഫീ​സ​റാ​ണ്. മൂ​ന്നാം പോ​ളി​ങ് ഓ​ഫീ​സ​ർ​ക്കാ​ണ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ ചു​മ​ത​ല. വോ​ട്ട​റു​ടെ കൈ​യി​ൽ​നി​ന്ന് വോ​ട്ടേ​ഴ്സ് സ്ലി​പ് വാ​ങ്ങി സൂ​ക്ഷി​ക്കു​ക​യും ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ ബാ​ല​റ്റ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി മെ​ഷീ​ൻ വോ​ട്ടി​ങ്ങി​നാ​യി ത​യ്യാ​റാ​ക്കു​ന്ന​തും മൂ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​റാ​ണ്. ഒ​ന്നി​ല​ധി​കം പോ​ളി​ങ് ലൊ​ക്കേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ പോ​ളി​ങ് സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് വി​ല​യി​രു​ത്തു​ന്ന​താ​ണ്.