പോ​ളിം​ഗ് ബൂ​ത്തു​ക​ൾ പ്ര​കൃ​തി സൗ​ഹാ​ർ​ദം
Monday, April 22, 2019 12:33 AM IST
പാ​ല​ക്കാ​ട്: പൊ​തു തി​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഹ​രി​ത​ച​ട്ടം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ശു​ചി​ത്വ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ 100 മീ​റ്റ​ർ ചു​റ്റ​ള​വ് ഗ്രീ​ൻ ക്ലീ​ൻ സോ​ണ്‍ ആ​ക്കി നി​ല​നി​ർ​ത്തു​ക​യും ചെ​യ്യും. ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ൾ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കും. പു​ന:​രു​പ​യോ​ഗം, പു​ന:​ചം​ക്ര​മ​ണം സാ​ധ്യ​മാ​യ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ ഭ​ക്ഷ​ണം​കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് സ്റ്റീ​ൽ ഗ്ലാ​സ്, പ്ലേ​റ്റ്, വാ​ഴ​യി​ല എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വാ​ട്ട​ർ ഡി​സ്പെ​ൻ​സ​ർ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ ന​ട​പ്പി​ലാ​ക്കും. കൂ​ടാ​തെ മു​ള കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ വേ​സ്റ്റ് ബി​ന്നു​ക​ൾ, തു​ണി​സ​ഞ്ചി​ക​ൾ, പേ​പ്പ​ർ പെ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പേ​പ്പ​റോ ച​ണ​മോ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, ബി.​എ​ൽ.​ഒ മാ​ർ​ക്ക് ഫ്ളോ​ട്ട് ബാ​ഗു​ക​ൾ
എ​ന്നി​വ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും. പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, ഇ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹാ​ളു​ക​ൾ, സ്ഥ​ല​ങ്ങ​ൾ, പാ​ത​യോ​ര​ങ്ങ​ൾ എ​ന്നി​വ മാ​ലി​ന്യ​മു​ക്ത​മാ​യി സൂ​ക്ഷി​ക്കും.