സ​മ്മ​തി​ദാ​യ​ർ​ക്ക് പ്രത്യേക നി​ർ​ദേ​ശ​ങ്ങ​ൾ
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ല്. എ​ന്നാ​ൽ തി​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. വോ​ട്ട​ർ​മാ​ർ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടു​ബാം​ഗ​ങ്ങ​ളെ വോ​ട്ടു​ചെ​യ്യാ​ൻ കൊ​ണ്ടു​വ​രാം. വാ​ഹ​നം പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 200 മീ​റ്റ​ർ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.

-അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ്, ആ​ശു​പ​ത്രി വാ​ഹ​നം, മി​ൽ​ക്ക് വാ​ൻ, വാ​ട്ട​ർ ടാ​ങ്കേ​ഴ്സ്, വൈ​ദ്യു​ത അ​ടി​യ​ന്തി​ര ഡ്യൂ​ട്ടി വാ​ൻ, ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ, ഇ​ല​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. -ടാ​ക്സി, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ,സ്കൂ​ട്ട​റു​ക​ൾ എ​ന്നി​വ വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ, അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ല.

-അ​സു​ഖ ബാ​ധി​ത​ർ​ക്കും വി​ക​ലാം​ഗ​ർ​ക്കും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​വു​ന്ന​താ​ണ്. മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ ഇ​രു​ന്നൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ന​പ്പു​റ​ത്തേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. ഗ​വ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്വ​ന്തം വാ​ഹ​ന​ത്തി​ലും ജോ​ലി സ്ഥ​ല​ത്തേ​ക്ക് എ​ത്തേ​ണ്ട​ത്.

-സെ​ല്ലു​ലാ​ർ ഫോ​ണ്‍, കോ​ഡ്ലെ​സ്സ് ഫോ​ണ്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ നൂ​റ് മീ​റ്റ​ർ പ​രി​ധി​യി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. -വോ​ട്ട​ർ​മാ​ർ​ക്ക് കൊ​ടു​ക്കു​ന്ന വോ​ട്ടിം​ഗ് സ്ലി​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​ര്, ചി​ഹ്നം എി​ന്ന​വ പ​തി​ക്കാ​ൻ പാ​ടി​ല്ല.

-പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ നൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​ച​ര​ണ സം​ബ​ന്ധ​മാ​യ പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​ളിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ബൈ​ൽ​ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്ക​ണം. അ​ത്യാ​വ​ശ്യ ഫോ​ണ്‍​കോ​ളു​ക​ളാ​ണെ​ങ്കി​ൽ ബൂ​ത്തി​ന്‍റെ പു​റ​ത്തു​പോ​യി സം​സാ​രി​ക്കാ​വു​ന്നു​താ​ണ്.
-ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ പു​റ​ത്തു​ള്ള വോ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് ബൂ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​ണം . പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ ആ​ൽ​ഫ​ബെ​റ്റി​ക്ക​ൽ റോ​ൾ ലോ​ക്കേ​റ്റ​റും വി​ത​ര​ണം ചെ​യ്യാ​ത്ത വോ​ട്ട​ർ സ്ലി​പ്പു​ക​ളും ബി ​എ​ൽ ഒ​മാ​ർ ക​രു​തി​യി​രി​ക്കും.

-പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ നൂ​റ് മീ​റ്റ​ർ പ​രി​ധി​യി​ൽ ലൗ​ഡ് സ്പീ​ക്ക​ർ, മെ​ഗാ​ഫോ​ണ്‍ എ​ന്നി​വ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട് . സ​ഭ്യ​മ​ല്ല​ത്ത രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റ​മോ ഉ​ച്ച​ത്തി​ലു​ള്ള സം​സാ​ര​മോ ഉ​ണ്ടാ​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.