ജി​ല്ല​യി​ൽ 4344 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ൽ 4344 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. 11 ഡി.​വൈ.​എ​സ്.​പി.​മാ​രും 40 പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും 235 എ​സ്. ഐ- ​എ.​എ​സ്.​ഐ​മാ​രും, 1085 എ​ൻ.​സി.​സി. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ഉ​ൾ​പ്പെ​ടു​ന്ന സ്പെ​ഷ്യ​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സും സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സി​ൽ നി​ന്നും 302 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് പൊ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​ർ ഉ​ൾ​പ്പെ​ടെ 4344 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യ​മി​ച്ച​ത്. 2110 പോ​ളി​ങ്ങ് ബൂ​ത്തു​ക​ളി​ൽ മാ​ത്ര​മാ​യി 1129 പോ​ലീ​സു​കാ​രെ​യും 1085 സ്പെ​ഷ്യ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ​യും തി​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.