ബൂത്തുകളിലേക്ക് 25,85,151 വോ​ട്ട​ർ​മാ​ർ
Monday, April 22, 2019 10:51 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 25, 85,151 വോ​ട്ട​ർ​മാ​ർ. പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 13,20,680, ആ​ല​ത്തൂ​രി​ൽ 12, 64, 471 വോ​ട്ട​ർ​മാ​ർ.

പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 6,45,012 പു​രു​ഷ വോ​ട്ട​ർ​മാ​രും 6,75,663 സ്ത്രീ ​വോ​ട്ട​ർ​മാ​രും അ​ഞ്ച് ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 6,18,629 പു​രു​ഷ വോ​ട്ട​ർ​മാ​രും 6,45,838 സ്ത്രീ ​വോ​ട്ട​ർ​മാ​രും മൂ​ന്ന് ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും മ​റ്റു​ള്ള വി​ഭാ​ഗ​ത്തി​ൽ ഒ​രു വോ​ട്ട​റു​മാ​ണു​ള്ള​ത്.

പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​മാ​യി 41817 ക​ന്നി വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 23306 പു​രു​ഷ​ൻ​മാ​രും, 18510 സ്ത്രീ​ക​ളും ഒ​രു ട്രാ​ൻ​സ് ജെ​ൻ​ഡ​റു​മാ​ണു​ള്ള​ത്. പാ​ല​ക്കാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഒ​ന്പ​തും ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​റും സ്ഥാ​നാ​ർ​ത്ഥി​ക​ളു​മാ​ണ് മ​ത്സ​രം​ഗ​ത്തു​ള്ള​ത്.