ജി​ല്ല​യെ പ​ച്ച​പ്പ​ണി​യി​ക്കാ​ൻ തൈ​ക​ൾ ഒ​രു​ങ്ങു​ന്നു
Monday, April 22, 2019 10:55 PM IST
നെന്മാറ: ജി​ല്ല​യി​ൽ പ​ച്ച​പ്പ​ണി​യി​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് സാ​മൂ​ഹ്യ വ​ന വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ തൈ​ക​ൾ ഒ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ വി​വി​ധ നെ​ഴ്സ​റി​ക​ളി​ൽ 21 ഇ​ന​ങ്ങ​ളി​ലാ​യി 1.60 ല​ക്ഷം തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി ത​യ്യാ​റാ​കു​ന്ന​ത്. 2018 ഡി​സം​ബ​റി​ൽ ത​ന്നെ ന​ഴ്സ​റി​ക​ളി​ൽ തൈ​ക​ൾ വ​ള​ർ​ത്തു​വാ​ൻ തു​ട​ങ്ങി​യ​ത്.

സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ അ​ഗ​ളി റെ​യ്ഞ്ചി​നു കീ​ഴി​ൽ ക​യ​റാ​ടി, ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട്, ആ​ല​ത്തൂ​ർ, അ​ട്ട​പ്പാ​ടി തു​ട​ങ്ങി​യ നെ​ഴ്സ​റി​ക​ളി​ലാ​ണ് തൈ​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​ള, മ​ണി​മ​രു​ത്, വേ​ങ്ങ, മ​ഹാ​ഗ​ണി, ഉ​ങ്ങ്, ച​ന്ദ​നം, ര​ക്ത​ച​ന്ദ​നം, ല​ക്ഷ്മി ത​രു, താ​ന്നി, ക​ണി​ക്കൊ​ന്ന, പൂ​വ്വ​ര​ശ്ശ്, നീ​ർ മ​രു​ത്, കു​മി​ഴ്, ചെ​ന്പ​കം കൂ​ടാ​തെ ഇ​ത്ത​വ​ണ ഫ​ല​വൃ​ക്ഷ തൈ​ക​ളാ​യ മാ​ത​ളം, പേ​ര, നെ​ല്ലി, പു​ളി, ഞാ​വ​ൽ, സീ​ത​പ്പ​ഴം എ​ന്നി​വ​യും വി​ത​ര​ണ​ത്തി​നു​ണ്ട്.

കൂ​ടാ​തെ ജി​ല്ല​യി​ലെ മൂ​ന്ന് ടോ​ൾ സീ​ഡിം​ങ് നെ​ഴ്സ​റി​ക​ളി​ലാ​യി തേ​ക്ക്, ച​ന്ദ​നം, ഈ​ട്ടി, തൈ​ക​ൾ ഗോ​ൾ​ഡ​ൻ ട്രി​നി​റ്റി പ​ദ്ധ​തി പ്ര​കാ​രം 5000 തൈ​ക​ളും ഉ​ൽ​പ്പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ അ​ഞ്ചി​ന് പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ക​ൾ​ക്കും, പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​ണ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നെ​ഴ്സ​റി​ക​ളി​ൽ നി​ന്ന് മെ​യ് അ​വ​സാ​ന വാ​ര​ത്തോ​ടെ തൈ​ക​ൾ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​ഐ.​അ​ല​ക്സ് പ​റ​ഞ്ഞു.