കു​ടും​ബ​സ​മേ​തം ധ​ർ​ണ ന​ട​ത്തി
Monday, April 22, 2019 10:55 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടും​ബ​സ്വ​ത്ത് അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഡോ​ക്ട​റു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ ഓ​ഫീ​സി​ന് മു​ന്പി​ൽ കു​ടും​ബ​സ​മേ​തം ധ​ർ​ണ . സ്വ​കാ​ര്യ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​യ സൂ​ലൂ​ർ സെ​ന്തി​ൽ കു​മാ​റാ​ണ് കു​ടും​ബ​സ​മേ​തം ധ​ർ​ണ ന​ട​ത്തി​യ​ത്.​സൂ​ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള 30 സെ​ന്‍റ് സ്ഥ​ലം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ഭ​ർ​ത്താ​വു​മു​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ.