മൂന്നുപേർ അ​റ​സ്റ്റിൽ
Monday, April 22, 2019 10:55 PM IST
കോ​യ​ന്പ​ത്തൂ​ർ: വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ വ്യാ​പാ​രി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ചി​ന്നി​യം​പാ​ള​യം ര​വി (30) ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ മ​രു​തു​പാ​ണ്ഡി(30) ന​വീ​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യ പ​ര​ന്താ​മ​നെ ഏ​പ്രി​ൽ 16ന് ​ര​വി​യും സം​ഘ​വും ഷോ​പ്പി​നു​ള്ളി​ൽ ക​യ​റി വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​സി. ക​മ്മീ​ഷ​ണ​ർ സെ​ഡ്രി​ക് ഇ​മ്മാ​നു​വേ​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ മു​ൻ​വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.