അ​ഴു​ക്കു​ചാ​ലു​ക​ൾ മൂ​ടി​യി​ല്ല; ദു​ർ​ഗ​ന്ധം രൂ​ക്ഷം
Monday, April 22, 2019 10:55 PM IST
ആ​ല​ത്തൂ​ർ: അ​ഴു​ക്കു​ചാ​ലു​ക​ൾ​ക്ക് മു​ക​ളി​ൽ സ്ലാ​ബി​ട്ട് മൂ​ടാ​ത്ത​തി​നാ​ൽ ദു​ർ​ഗ​ന്ധ​വും യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട കെ​ണി​യു​മാ​കു​ന്നു. ആ​ല​ത്തൂ​ർ പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്താ​ണ് ക​ട​ക​ൾ​ക്ക് മു​ന്പി​ലാ​യി അ​ഴു​ക്കു​ചാ​ലു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​ത്. മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ അ​ഴു​ക്കു​ചാ​ലു​ക​ളി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മൂ​ക്കു​പൊ​ത്തി യാ​ത്ര​ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ. സ്ലാ​ബി​ട്ടു മൂ​ടാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​പ​ക​ടം​വ​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.