ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യ നി​ക്ഷേ​പം പെ​രു​കു​ന്നു; ന​ട​പ​ടി​യി​ല്ല
Monday, April 22, 2019 10:57 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​യ നി​ല​യി​ൽ. ദു​ർ​ഗ​ന്ധ​വും അ​സ​ഹ​നീ​യം. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. വേ​ന​ൽ​മ​ഴ​യും പെ​യ്ത​തോ​ടെ​യാ​ണ് മാ​ലി​ന്യം കൂ​ടു​ത​ൽ ചീ​ഞ്ഞു​നാ​റു​ന്ന​ത്. സ​മീ​പ​ത്തെ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യം എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ലി​ന്യം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ചീ​ഞ്ഞു​നാ​റി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​യി കി​ട​ക്കു​ന്ന​ത്.