കാ​ഴ്ച മ​ങ്ങി​യ​വ​ർ കൂ​ടി; ഒ​ടു​വി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി​യെ​ത്തി
Wednesday, April 24, 2019 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര​ചി​റ പി.​കെ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തു​ക​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രി​ൽ കാ​ഴ്ച മ​ങ്ങി​യ​വ​രു​ടെ എ​ണ്ണം​ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത് ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നും ബൂ​ത്തി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ഒ​ഴി​വാ​ക്കാ​നും കാ​ര​ണ​മാ​യി.​
അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ലാ​ണ് ത​ഹ​സി​ൽ​ദാ​ർ പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ബൂ​ത്തു​ക​ളി​ൽ വേ​ണ്ട വി​ധം ഡ്യൂ​ട്ടി നി​ർ​വ്വ​ഹി​ച്ചി​ല്ലെ​ന്ന​താ​ണ് ഒ​രു ഹോം ​ഗാ​ർ​ഡി​നേ​യും ഒ​രു വ​നി​താ പോ​ലീ​സി​നേ​യും ഒ​ഴി​വാ​ക്കി​യ​ത്.​
രാ​വി​ലെ പ​ത്ത​ര​യോ​ടെ 240 പേ​ർ വോ​ട്ട് ചെ​യ്ത​പ്പോ​ൾ അ​തി​ൽ 24 പേ​രും കാ​ഴ്ച​ശ​ക്തി കു​റ​ഞ്ഞ​വ​രും ഇ​തി​ന്‍റെ പേ​രി​ൽ സ​ഹാ​യി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു വോ​ട്ട് ചെ​യ്തി​രു​ന്ന​ത്.118 ന​ന്പ​ർ ബൂ​ത്തി​ലാ​യി​രു​ന്നു ഈ ​പ്ര​വ​ണ​ത കൂ​ടു​ത​ൽ.
സ്കൂ​ളി​ലെ ത​ന്നെ 119 ബൂ​ത്തി​ലും കാ​ഴ്ച മ​ങ്ങി​യ​വ​രു​ടെ എ​ണ്ണം കൂ​ടി​യി​രു​ന്നു. കാ​ഴ്ച മ​ങ്ങി​യ​വ​ർ അ​ടി​ക്ക​ടി വ​ന്നു കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ അ​റി​യി​ച്ച് മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു് ചു​മ​ത​ല​യു​ള്ള അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ജി​ല്ല​യു​ടെ മു​ഖ്യ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. മെ​ഷീ​ൻ ത​ക​രാ​റു​മൂ​ലം രാ​വി​ലെ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ പോ​ളിം​ഗ് വൈ​കി​യി​രു​ന്നു. എ​ട്ടി​ന് പോ​ളിം​ഗ് ആ​രം​ഭി​ച്ച് ഉ​ച്ച​യോ​ടെ പി​ന്നേ​യും വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി.​ഇ​തു​മൂ​ലം വോ​ട്ട​ർമാ​രു​ടെ തി​ര​ക്ക് കൂ​ടി.​പ്രാ​യ​മാ​യ​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​മെ​ല്ലാം യ​ന്ത്ര​ത​ക​രാ​റു ക​ളി​ലും ഓ​പ്പ​ണ്‍ വോ​ട്ട് പ്ര​ശ്ന​ത്തി​ലും ഏ​റെ വ​ല​ഞ്ഞു.