ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ഹ​ന​സൗ​ക​ര്യ​ത്തി​ൽ വോ​ട്ടു​ചെ​യ്ത​ത് 1696 പേ​ർ
Wednesday, April 24, 2019 12:25 AM IST
പാലക്കാട് : പി.​ഡ​ബ്ല്യു.​ഡി. സം​വി​ധാ​ന​ത്തി​ലൂ​ടെ( പേ​ഴ്സ​ണ​ൽ വി​ത്ത് ഡി​സ​ബി​ലി​റ്റി) ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ഹ​ന​സൗ​ക​ര്യം ആ​വ​ശ്യ​പ്പെ​ട്ട 2015 പേ​രി​ൽ 1696 പേ​രും വോ​ട്ട് ചെ​യ്ത​താ​യി ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ളക്ട​ർ അ​റി​യി​ച്ചു .
സ്വ​ന്ത​മാ​യി വാ​ഹ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രും ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​മാ​യ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രും അ​ല്ലാ​ത്ത​വ​രു​മാ​യ വ​രാ​ണ് പി.​ഡ​ബ്ല്യു.​ഡി. സം​വി​ധാ​ന​ത്തി​ലൂ​ടെ വോ​ട്ട് ചെ​യ്യാ​ൻ വാ​ഹ​ന​സൗ​ക​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 2015 അ​പേ​ക്ഷ​ക​രി​ൽ 1696 പേ​ർ വാ​ഹ​ന സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​പ്പോ​ൾ ബാ​ക്കി​യു​ള്ള​വ​ർ പി​ന്നീ​ട് ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വാ​ഹ​ന സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
ഇ​ത്ത​ര​ത്തി​ൽ 95.28 ശ​ത​മാ​നം പേ​ർ വോ​ട്ടു ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ, ആ​ർ.​ടി.​ഒ. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തോ​ടെ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ വാ​ഹ​ന​സൗ​ക​ര്യ​വും, ആ​ർ.​ടി.​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു.