ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു
Wednesday, April 24, 2019 12:25 AM IST
നെന്മാ​റ: ഒ​ലി​പ്പാ​റ പോ​ളിം​ങ് ബൂ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഓ​ട്ടോ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​ലി​പ്പാ​റ പൈ​ത​ല അ​ന്പാ​ട്ടു​കു​ന്നേ​ൽ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ(84), ഭാ​ര്യ രു​ക്മ​ണി​കു​ട്ടി അ​മ്മ(74) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ളി​ക്ക​ട​വി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നു മ​ണി​യ്ക്കാ​ണ് അ​പ​ക​ടം. വി​ശ്വ​നാ​ഥ​ൻ നാ​യ​രെ നെന്മാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, രു​ക്മ​ണി​കു​ട്ടി​അ​മ്മ​യെ മം​ഗ​ലം​ഡാം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ സ​ഞ്ച​രി​ച്ച ഓ​ട്ടോ മ​റ്റൊ​രു ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​തി​നാ​ൽ ഇ​രു​വ​ർ​ക്കും വോ​ട്ടു​ചെ​യ്യാ​നാ​യി​ല്ല.

ബ​ഹി​ഷ്ക​രി​ച്ചു

ശ്രീ​കൃ​ഷ്ണ​പു​രം:​ക​ട​ന്പ​ഴി​പ്പു​റം പാ​ള​മ​ല ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ളും,ശ്രീ​കൃ​ഷ്ണ​പു​രം ഒ​ന്പ​താം വാ​ർ​ഡി​ലെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളും വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ചു. ക​ടു​ത്ത വേ​ന​ലി​ൽ പാ​ള​മ​ല കോ​ള​നി​യി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് 9 കു​ടും​ബ​ങ്ങ​ൾ വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ച​ത്.​കോ​ള​നി​യി​ൽ 17 പേ​ർ​ക്ക് വോ​ട്ട് ഉ​ള്ള​താ​യി ഉൗ​ര് മൂ​പ്പ​ൻ പ​റ​ഞ്ഞു.​ മ​മ്മാ​വി​ൽ​പ്പ​ടി​ത​ല​യി​ണ​ക്കാ​ട് റോ​ഡി​ന്‍റെ ശോ​ച​നി​യാ​വ​സ്ഥ​യി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് 15 ഓ​ളം കു​ടും​ബ​ങ്ങ​ൾ വോ​ട്ട് ചെ​യ്യാ​തെ വി​ട്ടു നി​ന്ന​ത്.